സര്‍ക്കാര്‍ ആശുപത്രികളുടെ പേര് 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍' എന്നാക്കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പിലാക്കില്ലെന്ന നിലപാട് മാറ്റി സര്‍ക്കാര്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ജനകീയ ആരോഗ്യ കേന്ദ്രം, ഫാമിലി ഹെല്‍ത്ത് സെന്റര്‍, അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം, എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡ് വെക്കും. പേരു മാറ്റാതെ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെയാണ് കേരളം നിലപാട് മാറ്റിയത്. കോ ബ്രാന്‍ഡിംഗ് ആയാണ് പേരു മാറ്റം എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. |