Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
Teens Corner
  Add your Comment comment
വിവാഹ ദിനത്തില്‍ വധുവിനോട് മോശമായി പെരുമാറി, വരനെ പൊതിരെതല്ലി വധുവിന്റെ സഹോദരന്മാര്‍
reporter

പലവിധങ്ങളായ കാരണങ്ങളാല്‍ വിവാഹ ചടങ്ങുകള്‍ അലങ്കോലമാകാറുണ്ട്. അത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നതും സാധാരണമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ മുഴുവന്‍ കയ്യടി നേടിക്കൊണ്ട് ഒരു വിവാഹവേദിയില്‍ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും വിവാഹ ചടങ്ങുകള്‍ മുടങ്ങിയതിനെ അഭിനന്ദിച്ചു. കാരണം വരന്റെ ഭാഗത്തുനിന്നും ഉണ്ടായ അത്യന്തം നിന്ദ്യമായ ഒരു പ്രവൃത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് വഴി തുറന്നത്. വധൂവരന്മാര്‍ ഒരുമിച്ച് വിവാഹവേദിയിലേക്ക് എത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേദിയിലേക്ക് അതിവേഗത്തില്‍ വരന്‍ ചാടിക്കയറിയെങ്കിലും വധുവിന് അത് സാധിച്ചില്ല. അവര്‍ ധരിച്ചിരുന്ന ഗൗണില്‍ തട്ടി നിലത്ത് വീണു പോകുന്നു.

ഈ സമയം വധുവിനെ സഹായിക്കേണ്ടിയിരുന്ന വരന്‍ ചെയ്ത പ്രവൃത്തിയാണ് ചടങ്ങില്‍ ഉണ്ടായിരുന്നവരെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും ഒരുപോലെ രോഷാകുലരാക്കിയത്. വധുവിന്റെ അരികില്‍ എത്തിയ വരന്‍ സഹായത്തിനായി നീട്ടിയ അവളുടെ കയ്യില്‍ പിടിച്ച് വലിച്ചിഴച്ച് വേദിയിലേക്ക് ഇടുകയും ദേഷ്യത്തില്‍ വേദിയിലുണ്ടായിരുന്ന ഒരു സോഫയില്‍ പോയിരിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. വരന്റെ പ്രവൃത്തിയില്‍ വധുവും ചടങ്ങില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും ഒരുപോലെ അമ്പരക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, പെട്ടെന്നാണ് അത് സംഭവിച്ചത്, സോഫയില്‍ തലകുനിച്ചിരുന്ന വരന്റെ അരികിലേക്ക് അതീവ രോഷാകുലരായി വധുവിന്റെ സഹോദരന്മാര്‍ പാഞ്ഞടുക്കുകയും അയാളെ മര്‍ദ്ദിക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഏതായാലും, വിവാഹം മുടങ്ങിയിട്ടുണ്ടാകുമെന്നും അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും നല്ല കാര്യം അതാണെന്നുമാണ് വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്. കൂടാതെ വധുവിന്റെ സഹോദരന്മാരെ അഭിനന്ദിക്കാനും മറന്നില്ല വീഡിയോ കണ്ടവര്‍. വധുവിന്റെ സഹോദരന്മാര്‍ നീണാള്‍ വാഴട്ടെ എന്ന കുറിപ്പോടെ സഫി മുഹമ്മദ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ആണ് ഈ വീഡിയോ പങ്കുവെച്ചത്.

 
Other News in this category

 
 




 
Close Window