Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
Teens Corner
  Add your Comment comment
അപകടകരമായ റോഡിലൂടെ സാഹസിക യാത്ര, താഴേക്ക് നോക്കിയാല്‍ ഞെട്ടിവിറയ്ക്കും
reporter

ലോകത്തില്‍ വളരെയേറെ അപകടകരമായ അനേകം സ്ഥലങ്ങളുണ്ട്. ചെങ്കുത്തായ മലകള്‍ക്കിടയിലൂടെ കടന്നു പോകുന്ന റോഡുകളും വഴികളും ഒക്കെ ഇതില്‍ പെടുന്നു. സോഷ്യല്‍ മീഡിയയില്‍ അതുപോലെയുള്ള ഒരുപാട് വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. നമ്മുടെ ചങ്കിടിച്ചു പോകുന്നതായിരിക്കും അത്തരം കാഴ്ചകള്‍. എങ്ങനെയാണ് ഇങ്ങനെയുള്ള റോഡുകളിലൂടെ ആളുകള്‍ക്ക് പോകാന്‍ പറ്റുന്നത് എന്നൊക്കെ നമ്മള്‍ ചിന്തിച്ചു പോയിട്ടുണ്ടാകാം. ലോകത്ത് ഇത്തരത്തിലുള്ള ഒരുപാട് സ്ഥലങ്ങളുണ്ട് എന്ന് നമ്മള്‍ അറിയുന്നത് തന്നെ ഒരുപക്ഷേ സോഷ്യല്‍ മീഡിയ സജീവമായതിന് ശേഷമായിരിക്കാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു യുഎസ് വ്‌ലോ?ഗറാണ് ഈ യാത്ര നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും അപകടകരമായ റോഡാണ് ഇത്. കോളിന്‍ എന്ന വ്‌ലോ?ഗര്‍ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ഹൈവേയിലൂടെയാണ് ഈ യാത്ര നടത്തിയത്. പാക്കിസ്ഥാനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ഗില്‍ജിത് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജ?ഗ്ലോട്ടില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

ജീപ്പിലാണ് വ്‌ലോ?ഗറുടെ യാത്ര. അതുവഴി സാധാരണയായി കടന്നു പോകുന്ന ജീപ്പുകളില്‍ ഒന്നാണത് എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. അതില്‍ നാട്ടുകാരായ ഒരുപാട് യാത്രക്കാരെയും കാണാം. അവര്‍ക്ക് അത്ര പേടിയൊന്നും കാണാനില്ല. എന്നാല്‍, വ്‌ലോ?ഗര്‍ അല്പം ഭയത്തിലും അതിനേക്കാളേറെ ത്രില്ലിലുമാണ് വണ്ടിയില്‍ ഇരിക്കുന്നത്. പിന്നെ കാണുന്നത് അപകടകരമായ, റോഡെന്ന് വിളിക്കാന്‍ പോലും പറ്റാത്ത തരം റോഡിലൂടെ ജീപ്പ് പായുന്നതാണ്. ഇത് ഒരു റിസ്‌കെടുക്കല്‍ കൂടിയാണ് എന്നും യുവാവ് പറയുന്നുണ്ട്. വണ്ടി സഞ്ചരിക്കുന്ന വഴി കാണുമ്പോള്‍ നമുക്കും അത് പറയാതിരിക്കാന്‍ സാധിക്കില്ല. നിറയെ കല്ലൊക്കെ നിറഞ്ഞതാണ് വഴി. താഴോട്ട് നോക്കിയാല്‍ തല കറങ്ങും പോലെയാണ് ജീപ്പിന്റെ യാത്ര. എന്തായാലും, യുവാവിന്റെ ഈ അപകടകരമായ യാത്ര വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

 
Other News in this category

 
 




 
Close Window