Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
Teens Corner
  Add your Comment comment
ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ക്ക് അമേരിക്കയില്‍ രണ്ടു കോടി രൂപയുടെ വീട്
reporter

അമേരിക്കയില്‍ സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍, ഉയര്‍ന്ന വിലയും ചിലവും ഒക്കെ കണക്കാക്കിയാല്‍ പലര്‍ക്കും അത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കാറാണ് പതിവ്. പക്ഷേ, അമേരിക്കയിലെ ഒരു ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്തു. ഈ വാര്‍ത്ത വൈറലായതോടെ ഇന്ത്യയിലെയും അമേരിക്കയിലേയും ജീവിതം താരതമ്യം ചെയ്യുകയാണ് നെറ്റിസണ്‍സ്. AvgIndianObserver എന്ന X (മുമ്പ് ട്വിറ്റര്‍) യൂസറാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. അതില്‍ പുതിയതായി വാങ്ങിയ വീടിന് മുന്നില്‍ ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ നില്‍ക്കുന്നത് കാണാം. അഞ്ച് കിടപ്പുമുറികളുള്ള വീടാണ് ഇത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഈ വീടിന് ഏകദേശം രണ്ട് കോടി രൂപയാണത്രെ വില വരിക. മാത്രമല്ല, ഇയാള്‍ തന്റെ ഗാരേജില്‍ ഒരു ജീപ്പ് കോമ്പസും പാര്‍ക്ക് ചെയ്തതായി കാണാം. കഴിഞ്ഞ വര്‍ഷം ഒരു ട്രാവല്‍ വ്‌ലോഗര്‍ പങ്കിട്ട ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി.

'യുഎസ്എയിലെ ഒരു ട്രക്ക് ഡ്രൈവറുടെ ഗാരേജില്‍ ഒരു ജീപ്പ് കോമ്പസ് ഉണ്ട്, ഇന്ത്യയില്‍ ചില IIT/IIM ബിരുദധാരികള്‍ക്കും (അവരുടെ പാരമ്പര്യസ്വത്തുക്കളുടെ സഹായത്തോടെ) 9 മുതല്‍ 9 വരെ ജോലി ചെയ്യുന്നവര്‍ക്കും 2024 -ല്‍ നോയിഡയില്‍ മാന്യമായ ഒരു 3bhk പോലും താങ്ങാനാവില്ല. ഇന്ത്യയില്‍ ജീവിതം എളുപ്പമാണ് എന്നത് കള്ളമാണ്' എന്നാണ് ഇയാള്‍ എഴുതിയിരിക്കുന്നത്. എന്നാല്‍, അതേസമയത്ത് തന്നെ ഇന്ത്യയിലെയും അമേരിക്കയിലെയും വീടുകളുടെയും സ്ഥലത്തിന്റെയും വിലയെ കുറിച്ച് വലിയ ചര്‍ച്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടന്നു. അമേരിക്കയില്‍ ചില പ്രദേശങ്ങളില്‍ സ്ഥലത്തിന് വില കുറവാണ് എന്നായിരുന്നു ചിലര്‍ ചൂണ്ടിക്കാട്ടിയത്. മറ്റ് ചിലര്‍ അവിടെ എല്ലാ ജോലിക്കും നല്ല ശമ്പളമുണ്ട് എന്നാണ് പറഞ്ഞത്.

 
Other News in this category

 
 




 
Close Window