Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വംശജയായ സ്‌കൂള്‍ വി്ദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സ്ത്രീക്കെതിരേ കുറ്റമില്ല
reporter

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ സ്‌കൂള്‍ വിദ്യാര്‍ഥിനി നൂറിയ സജ്ജാദിന്റെ മരണത്തിന് കാരണമായ വാഹനമോടിച്ച സ്ത്രീക്കെതിരെ കുറ്റം ചുമത്തേണ്ടതില്ലെന്ന് യുകെയിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്. 2023 ജൂലൈ 6ന് ക്ലെയര്‍ ഫ്രീമാന്റില്‍ (40) എന്ന യുവതി ഓടിച്ച ലാന്‍ഡ് റോവര്‍ വിംബിള്‍ഡനിലെ ഒരു സ്‌കൂളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എട്ട് വയസ്സുള്ള നൂറിയ സജ്ജാദ്, സെലീന എന്നീ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അപ്രതീക്ഷിതമായി ക്ലെയറിന് അപസ്മാരം പിടിപെട്ടതാണ് അപകട കാരണം.

രോഗനിര്‍ണ്ണയത്തെത്തുടര്‍ന്ന് തന്റെ ഡ്രൈവിങ് ലൈസന്‍സ് ക്ലെയര്‍ സ്വമേധയാ ഉപേക്ഷിച്ചു. അപ്രതീക്ഷിതമായ അപസ്മാരമാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായതെന്നും ഡ്രൈവര്‍ക്ക് മുമ്പ് സമാനമായ ഒരു അപസ്മാരം ഉണ്ടായിട്ടുള്ളതിന് തെളിവുകളുമില്ല. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് പൊതുതാല്‍പര്യത്തിനെതിരാണെന്ന് ചീഫ് ക്രൗണ്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window