മലയാളികളുടെയും മറ്റ് പ്രാദേശിക കമ്മ്യൂണിറ്റികളുടെയും വെസ്റ്റണ്‍ സൂപ്പര്‍ മേര്‍ അസോസിയേഷന്റെയും പിന്തുണയോടെ RENS (റേസ് ഇക്വാലിറ്റി നോര്‍ത്ത് സോമര്‍സെറ്റ്) സംഘടിപ്പിച്ച ആദ്യ വെസ്റ്റണ്‍ മേള ഗ്രോവ് പാര്‍ക്ക് വെസ്റ്റണ്‍ സൂപ്പര്‍ മേറില്‍ നടന്നു. ആയിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ കേരളത്തിന്റെ പാരമ്പര്യം നിലനിര്‍ത്തിയ തിരുവാതിര, മറ്റ് കേരള പരമ്പരാഗത നൃത്തങ്ങള്‍, സംഗീത വിരുന്ന് തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറി. പ്രഥമ ശുശ്രൂഷയും മെഡിക്കല്‍ സംഘവും പരിപാടിക്ക് നേതൃത്വം നല്‍കി വാം അംഗങ്ങള്‍ നേതൃത്വം നല്‍കി .