Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Dec 2024
 
 
UK Special
  Add your Comment comment
"ജോലി നഴ്‌സ്; സൈഡ് ബിസിനസ് തീവ്രവാദം: ബോംബുമായി പിടിയിലായി"
Text By: Team ukmalayalampathram

ലീഡ്സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിനു പുറത്ത് വെച്ചാണ് കൈയ്യില്‍ ബോംബുമായി 2023 ജനുവരിയില്‍ മുഹമ്മദ് സൊഹെയ് ഫറൂഖ് എന്ന 28 കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സ്ഫോടകവസ്തുക്കള്‍ ഒരു പ്രഷര്‍ കുക്കറില്‍ നിറച്ചായിരുന്നു ഇയാള്‍ ബോംബ് ഉണ്ടാക്കിയത്. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായി, ബോംബുമായി ആശുപത്രി തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച ട്രെയിനി നഴ്‌സ് ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുന്നു. രണ്ട് കത്തികള്‍, ഒരു കറുത്ത ടേപ്പ്, ഒരു കളിത്തോക്കും, മറ്റു ചില പടക്കോപ്പുകളും ഇയാളുടെ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടനായ ഇയാള്‍, നിരവധി പേരെ കൊന്നുകൊണ്ടുള്ള ഒരു തീവ്രവാദി ആക്രമണത്തിലൂടെ സ്വയം ജീവനൊടുക്കാനും അതുവഴി രക്തസാക്ഷി ആകാനും ആഗ്രഹിച്ചിരുന്നതായി കോടതിയില്‍ പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. എന്നാല്‍, ഒരു രോഗിയുടെ കരുതലോടെയുള്ള ഇടപെടലായിരുന്നു പദ്ധതി പരാജയപ്പെടുത്തിയത്. കാര്യമറിഞ്ഞ രോഗി ഇയാളെ കെട്ടിടത്തിന് വെളിയില്‍ തന്നെ സ്‌നേഹപൂര്‍വ്വം പിടിച്ചു നിര്‍ത്തി സംസാരിക്കുകയും, പദ്ധതി ഉപേക്ഷിക്കാനായി ഇയാളെ നിര്‍ബന്ധിതനാക്കുകയുമായിരുന്നു. ടിക്ടോക്കില്‍ യഹൂദ വിരുദ്ധ വീഡിയോകള്‍ ഇയാള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. മാത്രമല്ല, സെന്റ് ജെയിംസ് ഹോസ്പിറ്റലിന് യുഹൂദബന്ധം ഉണ്ടെന്ന് സ്ഥാപിക്കുന്ന ഒരു ഫലകത്തിന്റെ ചിത്രം ഇയാള്‍ ഫോണില്‍ എടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. പരിശീലന സമയത്ത് നിരന്തരം സിക്ക് ലീവ് എടുത്തിരുന്ന ഇയാള്‍ക്ക് യോഗ്യത നേടാനുള്ള പരീക്ഷ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം കൂടി പഠനം തുടരേണ്ടി വന്നു. ഇതിന്റെ പേരില്‍ ഇയാള്‍ തന്റെ ചില സഹപ്രവര്‍ത്തകര്‍ക്കെതിരെ രഹസ്യമായ വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.

 
Other News in this category

 
 




 
Close Window