Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
അസോസിയേഷന്‍
  Add your Comment comment
ചേര്‍ത്തലയില്‍ നിന്നു യുകെയില്‍ എത്തിയവര്‍ ഒത്തു ചേര്‍ന്നു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Text By: Team ukmalayalampathram
ദേശാന്തരങ്ങള്‍ കടന്നു ജീവിതം കെട്ടി പടുക്കുവാന്‍ മറുനാട്ടിലെത്തിയ യുകെ മലയാളികള്‍ ഓരോരുത്തരും എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നാടിന്റെ ഓര്‍മ്മകളും ചിന്തകളും. അത്തരം ജന്മ നാടിന്റെ ഓര്‍മ്മകളും പേറി, മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാം കൂറിന്റെ തലയെടുപ്പായ യുകെയില്‍ ജീവിക്കുന്ന ചേര്‍ത്തല നിവാസികളുടെആറാമത് സംഗമം വര്‍ണ്ണാഭമായി ജൂണ്‍ 29ന് ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടന്നു. കോവിഡിനുശേഷം സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളിലെ ഓര്‍മ്മകളും നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു. പ്രഡിഡന്റ് ആന്‍ഡ്രൂസ് മൈക്കിളിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍, ആറാമത് ചേര്‍ത്തല സംഗമം രക്ഷാധികാരി കൂടിയായ ഡോക്ടര്‍ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു ആശംസകള്‍ അര്‍പ്പിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി.


നിലവിലെ പ്രസിഡന്റ് ആന്‍ഡ്രൂസ് മൈക്കിള്‍, സെക്രട്ടറി ജോസ് പീറ്റര്‍, ചാരിറ്റി കോര്‍ഡിനേറ്റര്‍ ലിനി പോള്‍എന്നിവര്‍ വേദിയില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന 2024 -25 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചേര്‍ത്തല സംഗമം പ്രസിഡന്റ് ആയി വര്‍ഗീസ് ജോണിനെയും സെക്രട്ടറി ആയി പ്രസന്ന ഷൈനിനേയും ട്രഷററായി സജി ബെന്നിനെയും ചാരിറ്റി കോര്‍ഡിനേറ്ററായി കനേഷ്യസ് അത്തിപ്പൊഴിയേയുംഎക്സിക്യൂടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് പീറ്റര്‍, സാജന്‍ മാടമന, മനോജ് ജേക്കബ്, ലിനി പോള്‍ എന്നിവരെയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു.


ചേര്‍ത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും കോവിഡ്കാലത്തും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. സംഗമ വേദിയില്‍ ലേലം വിളിയിലൂടെ സമാഹരിച്ച തുകയ്ക്ക് പുറമെകൂടുതല്‍ പണം കണ്ടെത്തി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായിമുന്നോട്ടു പോകുവാനും അടുത്ത വര്‍ഷം യുകെയിലെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ചേര്‍ത്തലക്കാരെ കണ്ടെത്തി കൂടുതല്‍ വിപുലമായി പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനം എടുത്തു കൊണ്ടാണ് ആറാമത് ചേര്‍ത്തല സംഗമത്തിന് തിരശീല വീണത്.
 
Other News in this category

 
 




 
Close Window