പാലക്കാട്: നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ് എടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ജനതയോട് എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. തൃശൂര്‍ എനിക്ക് ഇഷ്ടമാണ്. തൃശൂര്‍ എനിക്ക് വേണം. പക്ഷെ പാലക്കാട് എനിക്ക് മാറ്റി പറയേണ്ടിവരും. നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, കേരളം ഞങ്ങള്‍ ഇങ്ങെടുക്കും. ഉരച്ചുനോക്കാന്‍ വരുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് നമ്മുടെ വിജയമെന്ന് സുരേഷ് ഗോപി പറഞ്ഞു.
യോഗ്യരായ സ്ഥാനാര്‍ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. പാലക്കാട്ടെയും മറ്റ് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്കൊപ്പം വിജയം ആഘോഷിക്കാന്‍ ഞാന്‍ ഒപ്പമുണ്ടാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകള്‍. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ഇപ്പോഴെ ആരംഭിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.