Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.8969 INR  1 EURO=90.7029 INR
ukmalayalampathram.com
Sat 08th Feb 2025
 
 
UK Special
  Add your Comment comment
സ്വതന്ത്രവ്യാപാകരാറിനായി ബ്രിട്ടനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മോദി
reporter

ഡല്‍ഹി: ബ്രിട്ടണില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചതിന് ശേഷമുള്ള ആദ്യ കോളില്‍, പ്രധാനമന്ത്രി മോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായി പ്രവര്‍ത്തിക്കുന്നതിനായി സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി. ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടണ്‍ പ്രധാനമന്ത്രി സ്റ്റാര്‍മറിനെ ഇന്ത്യാ സന്ദര്‍ശനത്തിനായി ക്ഷണിച്ചു. തെരഞ്ഞെടുപ്പിലെ വിജയത്തില്‍ സ്റ്റാര്‍മറിനേയും ലേബര്‍ പാര്‍ട്ടിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്നുള്ള പ്രസ്താവന പ്രകാരം, ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചു. 'നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും ആഗോള നന്മയ്ക്കും വേണ്ടി സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിനും ശക്തമായ സാമ്പത്തിക ബന്ധങ്ങള്‍ക്കും ആഴം കൂട്ടുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.' എക്സിലെ തന്റെ പോസ്റ്റില്‍ പ്രധാനമന്ത്രി മോദി എഴുതി, 'ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു', പിഎംഒ പ്രസ്താവനയില്‍ പറഞ്ഞു.

യുകെയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വികസനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ക്രിയാത്മകമായ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട്, ജനങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം പ്രോത്സാഹിപ്പിക്കുന്നത് തുടരാന്‍ അവര്‍ സമ്മതിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിനെ പരാജയപ്പെടുത്തിയാണ് ലേബര്‍ പാര്‍ട്ടി യുകെയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചത്, അദ്ദേഹത്തിന്രെ മധ്യ-ഇടതുപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടിയ ശേഷം കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേക്കെത്തി. ബ്രിട്ടണ്‍ പാര്‍ലമെന്റില്‍ 650 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് ലേബര്‍ പാര്‍ട്ടിയുടെ വിജയം. അതേ സമയം വെള്ളിയാഴ്ച പ്രധാനമന്ത്രി മോദി യുകെയുടെ മുന്‍ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ 'സ്തുത്യര്‍ഹമായ നേതൃത്വത്തിനും' തന്റെഭരണകാലത്ത് ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ അദ്ദേഹം നല്‍കിയ സജീവ സംഭാവനയ്ക്കും നന്ദിയും അറിയിച്ചിരുന്നു.

 
Other News in this category

 
 




 
Close Window