കര്‍ക്കടക മാസത്തിലെ അമാവാസി ദിനത്തില്‍ പിതൃബലി തര്‍പ്പണം നടത്തിയാല്‍ മരിച്ചു പോയ പൂര്‍വികരുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ആഗസ്റ്റ് മൂന്നിന് ശനിയാഴ്ച കര്‍ക്കിടകവാവ് ദിവസം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ആശ്രമത്തിന്റെ എക്സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു. എള്ളും, പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. ചടങ്ങില്‍ സുനീഷ് ശാന്തിയും സിറില്‍ ശാന്തിയും മുഖ്യ കര്‍മികത്വം വഹിക്കും. ആശ്രമത്തില്‍ വച്ചു നടക്കുന്ന പിതൃതര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Hotline : 07474018484