Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
സിനിമ
  Add your Comment comment
അതിഗംഭീര സംഘട്ടന രംഗങ്ങളുമായി 'ഇടിയന്‍ ചന്തു'വിന്റെ ഇടിവെട്ട് ടീസര്‍ പുറത്തിറങ്ങി
Text By: Team ukmalayalampathram
ആക്ഷന്‍ വിസ്മയം പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളുമായി 'ഇടിയന്‍ ചന്തു'വിന്റെ ഇടിവെട്ട് ടീസര്‍ പുറത്തിറങ്ങി. ആക്ഷനോടൊപ്പം നര്‍മ്മവും വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമായി എത്തുന്ന സിനിമയുടെ റിലീസ് ഈ മാസം 19നാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍റ്റൈനറായാണ് എത്തുന്നത്. വിഷ്ണുവും കിച്ചു ടെല്ലസും തമ്മിലുള്ള തീപ്പൊരി ഇടിയാണ് ടീസറിലുള്ളത്. 'ദി സ്റ്റുഡന്റ്‌സ് വാര്‍' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചേരുവകള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
Watch video:


ക്രിമിനല്‍ പൊലീസുകാരനായ അച്ഛനെ കണ്ടുവളര്‍ന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. അങ്ങനെ ഇടിയന്‍ ചന്ദ്രന്റെ മകന് നാട്ടുകാര്‍ ആ വട്ടപ്പേര് തന്നെ ചാര്‍ത്തിക്കൊടുത്തു ''ഇടിയന്‍ ചന്തു''. ചന്തുവിന്റെ ഇടിയന്‍ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. ആ സ്വഭാവം തല്‍ക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛന്റെ ജോലി വാങ്ങിച്ചെടുക്കാനായി, അമ്മ വീടിനടുത്തുള്ള സ്‌കൂളില്‍ ചന്തു പഠിക്കാന്‍ ചെല്ലുന്നതിന് ശേഷമുള്ള പ്രശ്‌നങ്ങളും അതെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രത്തില്‍ സലിംകുമാറും മകന്‍ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്‌സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയന്‍, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്ക്, ഫുക്രു തുടങ്ങിയ വന്‍ താരനിരയും ഒന്നിക്കുന്നു. ശ്രീജിത്ത് വിജയന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബൈര്‍, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
സിനിമയുടെ പിന്നണി പ്രവര്‍ത്തകരും പ്രഗത്ഭര്‍ ആണ്. ആക്ഷന്‍ കോറിയോഗ്രാഫര്‍: പീറ്റര്‍ ഹെയിന്‍, എഡിറ്റര്‍: വി . സാജന്‍ , ഛായാഗ്രഹണം: വിഘ്നേഷ് വാസു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഹിരണ്‍ മഹാജന്‍, പ്രൊജക്റ്റ് ഡിസൈനര്‍: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആര്‍ വാര്യര്‍, മിന്‍ഷാദ് സാറ, ആര്‍ട്ട് ഡയറക്ടര്‍: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വര്‍മ്മ, സന്തോഷ് വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പൗലോസ് കരുമറ്റം, സക്കീര്‍ ഹുസൈന്‍, അസോസിയേറ്റ് റൈറ്റര്‍: ബിനു എ. എസ്, മേക്കപ്പ്: അര്‍ഷാദ് വര്‍ക്കല, സൗണ്ട് ഡിസൈന്‍: ഡാന്‍ ജോ, സൗണ്ട് എഡിറ്റ് ആന്‍ഡ് ഡിസൈന്‍: അരുണ്‍ വര്‍മ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്‌സ് ഡയറക്ടര്‍: നിധിന്‍ നടുവത്തൂര്‍, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടര്‍: സലീഷ് കരിക്കന്‍, സ്റ്റില്‍സ്: സിബി ചീരന്‍, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ, വിതരണം: ഹാപ്പി പ്രൊഡക്ഷന്‍സ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്.
 
Other News in this category

 
 




 
Close Window