കേന്ദ്ര സഹമന്ത്രി ആയതിനു ശേഷം ഷാജി കൈലാസ് തന്റെ പ്രിയ സ്‌നേഹിതനായ സുരേഷ് ഗോപിയെ 'എടാ, മന്ത്രീ' എന്ന് വിളിച്ചു. അതൊരു സ്‌നേഹ സൗഹൃദ സംഗമമായി.
ഷാജി കൈലാസ് അതിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ:
''ഞാന്‍ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് കൈ വിറയ്ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാന്‍ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് 'എടാ മന്ത്രി' എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല,'' എന്ന് ഷാജി കൈലാസ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഫിലിം ഫ്രറ്റേര്‍ണിറ്റി സുരേഷ് ഗോപിക്ക് നല്‍കിയ ആദരത്തില്‍ പങ്കെടുക്കുകയായിരുന്നു ഷാജി കൈലാസ്.
മണിയന്‍പിള്ള രാജു, നിര്‍മാതാവും നടനുമായ സുരേഷ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപിയും ഷാജി കൈലാസും തമ്മില്‍ നീരസത്തിലാണ് എന്ന തരത്തില്‍ ഒരു വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഈ വിഷയത്തില്‍ ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. |