Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
സിനിമ
  Add your Comment comment
ഇന്ത്യന്‍ 2 റിലീസിനൊരുങ്ങി: നെടുമുടി വേണുവും ഈ സിനിമയുടെ ഭാഗമാണ്: ചിത്രീകരണം ഓര്‍ത്ത് കമല്‍ഹാസന്‍
Text By: Team ukmalayalampathram
പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും കാസ്റ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.
'നെടുമുടി വേണു സുഖമില്ലാതെ കിടന്ന സമയത്താണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നത്. സിനിമയുടെ വിജയമാഘോഷിക്കുമ്പോള്‍ കാണാമെന്നാണ് അന്ന് നെടുമുടി വേണു പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണുന്നുണ്ട്. എന്റെ മനസില്‍ ഇവിടെ അദ്ദേഹം ഉള്ളതുപോലെ തോന്നുന്നു. മലയാളത്തിലെ എന്റെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു'- കമല്‍ ഹാസന്‍ പറഞ്ഞു.

ഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും ഓര്‍മകള്‍ പുറകോട്ട് പോകുന്നു. സിനിമയില്‍ ഇത്രയും ദൂരം യാത്ര ചെയ്യുമെന്ന് പ്രതീക്ഷിച്ചതല്ല. ഇന്ത്യന്‍ 2 പോലും പ്രതീക്ഷിച്ചതല്ല. എന്റെ പടമാണ് ശങ്കര്‍ സാറിന്റെ പടമാണ് എന്നൊക്കെ പോസ്റ്ററില്‍ അടിക്കാം. പക്ഷേ ഒരുപാടുപേരുടെ പ്രയത്‌നം 28 വര്‍ഷത്തിനുശേഷം പുറത്തിറങ്ങുന്ന രണ്ടാം ഭാഗത്തിന് പിന്നിലുണ്ട്.'- കമല്‍ പറയുന്നു.

അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവും ഇന്ത്യന്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഭാഗത്തില്‍ മികച്ച കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു അന്തരിച്ചത്. താരത്തിന്റെ ബാക്കി സീനുകള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ഷൂട്ട് ചെയ്യുകയും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നെടുമുടി വേണുവിനെ പുനഃസൃഷ്ടിക്കുകയുമായിരുന്നു.

പ്പോള്‍ ഇന്ത്യന്‍ 2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കമല്‍ഹാസനും ഷങ്കറും കൊച്ചിയില്‍ എത്തി. ചടങ്ങില്‍ നടന്‍ നെടുമുടി വേണുവിനെ കുറിച്ചുള്ള കമലിന്റെ പരാമര്‍ശമാണ് ശ്രദ്ധ നേടിയത്. നെടുമുടി വേണുവിനെ മിസ് ചെയ്യുന്നുവെന്നാണ് ഉലകനായകന്‍ പറഞ്ഞത്.
 
Other News in this category

 
 




 
Close Window