Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
സിനിമ
  Add your Comment comment
ആസിഫ് അലി - രമേഷ് നാരായണ്‍ വിവാദത്തിനു സമാപനം: വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് ആസിഫ്
Text By: Team ukmalayalampathram
നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തരും രം?ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിവാദത്തില്‍ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.

തന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചാരണമായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. രമേശ് നാരായണന്‍ അനുഭവിക്കുന്ന വിഷമം എത്രത്തോളമാണെന്ന് തനിക്ക് മനസ്സിലാകുമെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

'എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാള്‍ക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്‌നായി മാറരുത്. അതെന്റെയൊരു അപേക്ഷയാണ്. അദ്ദേഹം അനുഭവിക്കുന്ന വിഷമം എന്താണെന്ന് എനിക്ക് മനസിലാകും. ദയവുചെയ്ത് ഇതൊരു ഹേറ്റ് ക്യാംപെയ്‌നായി മാറരുത്. എനിക്ക് നിങ്ങളെല്ലാവരും നല്‍കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഐ ലവ് യു ?ഗയ്‌സ്. നിങ്ങളില്‍ നിന്ന് ഇത്രയും സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം'- ആസിഫ് അലി പറഞ്ഞു.
 
Other News in this category

 
 




 
Close Window