കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലും സി, ഡി ഗ്രേഡ് തസ്തികകളിലേക്കായിരിക്കും സംവരണം നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കന്നഡ അനുകൂല സര്‍ക്കാരാണെന്നും കന്നഡിഗര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനാണ് ഇത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
' കന്നഡിഗര്‍ക്ക് അവരുടെ നാട്ടില്‍ ജോലി ഇല്ലാതിരിക്കരുതെന്നും സുഖകരമായ ജീവിതം നയിക്കാനുള്ള അവസരം നല്‍കണമെന്നും ആണ് സര്‍ക്കാറിന്റെ ആഗ്രഹം. ഞങ്ങളുടേത് കന്നഡ അനുകൂല സര്‍ക്കാരാണ്. കന്നഡിഗരുടെ ക്ഷേമം നോക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന,'' സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. ഈ ബില്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് നിയമവകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
എന്നാല്‍ തദ്ദേശവാസികള്‍ക്ക് ജോലി നല്‍കുകയെന്ന ലക്ഷ്യം സംസ്ഥാനത്തെ സാങ്കേതികവിദ്യയില്‍ മുന്‍നിരയില്‍ എത്തിക്കുന്നതിനെ ബാധിക്കരുതെന്ന് ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ പറഞ്ഞു. |