Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
സിനിമ
  Add your Comment comment
കുഞ്ഞുണ്ടായ ശേഷം അമല പോള്‍ ആദ്യമായി വേദിയില്‍: കൊച്ചിയിലെ വേദിയില്‍ ആസിഫിന് അമലയുടെ പിന്തുണ
Text By: Team ukmalayalampathram
കുഞ്ഞ് പിറന്ന് ഒരു മാസം തികയും മുന്‍പേ ഫിറ്റ്‌നസ് തിരിച്ചുപിടിച്ച് അമല പോള്‍. കഴിഞ്ഞ ദിവസം കൊച്ചിയിലെ കോളേജില്‍ പുതിയ ചിത്രം ലെവല്‍ക്രോസിന്റെ പ്രചരണാര്‍ത്ഥം പങ്കെടുക്കുകയായിരുന്നു അമല. മിനി ബ്ലാക്ക് ഡ്രെസ്സില്‍ ഗ്ലാമറസായാണ് അമല പങ്കെടുത്തത്. ആരാധകരുടെ കൂടെ നൃത്തം ചെയ്യാനും അമല മറന്നില്ല. നടന്‍ ആസിഫ് അലിയും പങ്കെടുത്തിരുന്നു .
അമല പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജൂണ്‍ മാസത്തിലാണ് അമലയ്ക്കും ഭര്‍ത്താവ് ജഗത് ദേശായിക്കും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അമല പോള്‍ ആ വിവരം ആരാധകരുമായി പങ്കിട്ടത്

ആസിഫ് അലിയെ പിന്തുണച്ച് നടി അമലാ പോള്‍. ആസിഫ് ആ സാഹചര്യം കൈകാര്യം ചെയ്ത രീതി ഓര്‍ത്ത് അഭിമാനമുണ്ട്. ജീവിതത്തില്‍ അത്തരം അപ്രതീക്ഷിത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനമെന്നും അമല പറഞ്ഞു.

ആ സംഭവത്തെ ആസിഫ് അലി നേരിട്ടതിനേക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനംതോന്നുന്നു. നമുക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായി പല സാഹചര്യങ്ങളേയും അഭിമുഖീകരിക്കേണ്ടിവരാം. ആളുകള്‍ ചിലപ്പോള്‍ നമ്മളെ വലിച്ചുതാഴെയിടാന്‍ നോക്കിയേക്കാം. പക്ഷേ എങ്ങനെ അതിനെ നേരിടുന്നു എന്നതിലാണ് കാര്യം. അങ്ങനെ നോക്കുമ്പോള്‍ ആസിഫിനെക്കുറിച്ചോര്‍ത്ത് വളരെ അഭിമാനമുണ്ട്.
 
Other News in this category

 
 




 
Close Window