Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
സിനിമ
  Add your Comment comment
മോഹന്‍ലാല്‍ അഭിയിക്കുന്ന തെലുങ്ക് സിനിമയാണു കണ്ണപ്പ: റിലീസ് തീയതി തീരുമാനിച്ചു
Text By: Team ukmalayalampathram
വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് സിനിമയാണു കണ്ണപ്പ. ഈ സിനിമയില്‍ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിംഗ്. ചിത്രം അടുത്ത ഡിസംബറില്‍ ഇറങ്ങും എന്നാണ് വിവരം. ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസാകും എന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രാഹ്‌മാണ്ഡ ചിത്രമാണ് കണ്ണപ്പയെന്ന സൂചനയാണ് നേരത്തെ ഇറങ്ങിയ ടീസര്‍ നല്‍കിയത്. പ്രഭാസ്, അക്ഷയ് കുമാര്‍, ശരത് കുമാര്‍, മോഹന്‍ ബാബു തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലിനെ വേറിട്ട ഗെറ്റപ്പും ടീസറില്‍ കണ്ടിരുന്നു. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം .മണിശര്‍മ്മയും മലയാളത്തിന്റെ സ്റ്റീഫന്‍ ദേവസിയുമാണ് സംഗീത സംവിധാനം.
 
Other News in this category

 
 




 
Close Window