Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
Teens Corner
  Add your Comment comment
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇനി പുതിയ രാഷ്ടീയ കളികള്‍: കമല ഹാരിസ് സ്ഥാനാര്‍ഥിയാകുമ്പോള്‍ ട്രംപ് വിയര്‍ക്കേണ്ടി വരും
Text By: Team ukmalayalampathram
അമേരിക്കയിലെ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്‍മാറി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നു ബൈഡന്‍ വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് പകരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിട്ടുള്ളത്. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. പിന്നാലെ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതും തിരിച്ചടിയായി.രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു.

നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് പകരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിട്ടുള്ളത്. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.

താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ കഠിനാധ്വാനം ചെയ്തവര്‍ക്ക് നന്ദിയെന്നും ബൈഡന്‍ എക്സില്‍ കുറിച്ചു. തീരുമാനത്തെ കുറിച്ച് ഈ ആഴ്ച വിശദമായി സംസാരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. ബൈഡന്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും വ്യക്തമാക്കിയിരുന്നു.

തന്നെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിര്‍ദേശം ബഹുമതിയായി കാണുന്നുവെന്നാണ് കമല ഹാരിസ് പ്രതികരിച്ചത്. രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കമല പ്രതികരിച്ചു.

ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കുകയെന്നതും ട്രംപിന്റെ 2025 അജണ്ട ഇല്ലാതാക്കുകയെന്നതും തന്റെ ലക്ഷ്യമായിരിക്കുമെന്നും കമല ഹാരിസ് പ്രതികരിച്ചു. എന്നാല്‍ ജോ ബൈഡനെ തോല്‍പ്പിക്കുന്നതിലും എളുപ്പമാണ് കമല ഹാരിസിനെ തോല്‍പ്പിക്കാന്‍ എന്നായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.
 
Other News in this category

 
 




 
Close Window