Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
Teens Corner
  Add your Comment comment
2024 യുകെയില്‍ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ ജേതാവായി തിരിച്ചു പിടിച്ചു ദീപ്തി വിജയന്‍, യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്വെയര്‍ ജോലി രംഗത്തേക്ക് പ്രവേശിക്കുന്ന നിയ ലൂക്കിന് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ ജേതാവായത് ഇരട്ടി മധുരം.
Text By: Team ukmalayalampathram
2001ലെ മിസ് കേരളാ മത്സരത്തില്‍ കൈവിട്ടുപോയ കിരീടം 2024 യുകെയില്‍ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ ജേതാവായി തിരിച്ചു പിടിച്ചു ദീപ്തി വിജയന്‍, യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്വെയര്‍ ജോലി രംഗത്തേക്ക് പ്രവേശിക്കുന്ന നിയ ലൂക്കിന് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ ജേതാവായത് ഇരട്ടി മധുരം.

കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ ഷോ വിശേഷങ്ങള്‍


മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 2024 ദീപ്തി വിജയന്‍(സ്റ്റാഫ്ഫോര്‍ഡ്)

കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച THE GREAT INDIAN TALENT SHOW & INDIAN BEAUTY PAGEANTല്‍ മിസിസ് കാറ്റഗറിയില്‍ കിരീടമണിഞ്ഞത് യുകെയില്‍ സ്റ്റാഫ്ഫോഡില്‍ നിന്നുള്ള ദീപ്തി വിജയന്‍ ആണ്. 2001 കേരളത്തില്‍ വെച്ച് നടന്ന മിസ് കേരളയില്‍ ഫൈനലിസ്റ് ആയിരുന്നു ദീപ്തി, അന്ന് തലനാരിഴ വ്യത്യാസത്തിന് കൈവിട്ട കിരീടം 23 വര്‍ഷങ്ങള്‍ക്കു ശേഷം യുകെയില്‍ വെച്ച് തിരിച്ചു പിടിച്ചതിന്റെ ആഹ്ളാദത്തിലാണ് ദീപ്തി. മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 2024 ടൈറ്റില്‍ ജേതാവാണ് ദീപ്തി. കൈരളി TV കിരണ്‍ TV തുടങ്ങിയ ചാനലുകളില്‍ അവതാരികയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ വിജയന്‍ ശോഭ ദമ്പതികളുടെ മകളും ദീപ രാഹുല്‍ ഈശ്വര്‍ സഹോദരിയുമാണ്.

യുകെയില്‍ സെക്കന്‍ഡറി സ്‌കൂള്‍ മാത്!സ് ടീച്ചറായി സേവനം ചെയ്യുന്ന ദീപ്തി അതെ സ്‌കൂളിലെ തന്നെ ഡിപ്പാര്‍ട്മെന്റ് ഹെഡ് ആണ്. യുകെ യിലെ നിരവധി വേദികളില്‍ അവതാരികയായിട്ടുണ്ട്, ഭര്‍ത്താവ് Dr. അരുണ്‍ കുറുപ്പും മകള്‍ നയനുമൊപ്പം യുകെയിലെ സ്റ്റാഫ്ഫോര്‍ഡിലാണ് താമസം


മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 20241st റണ്ണര്‍ അപ്പ് സുനിഷ ജോയി (ലണ്ടന്‍ വെംബ്ലി)

ത്രിശൂര്‍ പീച്ചി സ്വദേശിനിയായ സുനിഷ ജോയിയാണ് മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 20241st റണ്ണര്‍ അപ്പ്

വെല്ലൂര്‍ CMC യില്‍ നഴ്സിംഗ് പഠനത്തിന് ശേഷം കുവൈറ്റില്‍ നഴ്സായി ജോലി ചെയ്ത സുനീഷ 2019 ആണ് യുകെയില്‍ എത്തുന്നത്, പാര്‍ക്ക് റോയല്‍ NHS ല്‍ ന്യൂറോ റീഹാബിലിറ്റേഷന്‍ യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന സുനീഷ ഭര്‍ത്താവ് ലെസ്ലി കോശി ജോണിനോടൊപ്പം ലണ്ടനിലെ വെംബ്ലി പാര്‍ക്കിലാണ് താമസിക്കുന്നത്.

മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 20242nd റണ്ണര്‍ അപ്പ് ചിഞ്ചു തൊണ്ടിക്കാട്ടില്‍

ലണ്ടനില്‍ NHS നഴ്സ് ആയി ജോലി ചെയ്യുന്ന ത്യശ്ശൂര്‍ സ്വദേശിനിയായ ചിഞ്ചു തൊണ്ടിക്കാട്ടില്‍ ആണ് മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 20242nd റണ്ണര്‍ അപ്പ്. കുട്ടിക്കാലം മുതല്‍ പാട്ടിലും അഭിനയത്തിലും താല്പര്യമുണ്ടായിരുന്ന ചിഞ്ചുവിന് 'അമ്മ ചന്ദ്രിക നല്‍കിയ സ്നേഹവും പ്രോത്സാഹനമാണ് ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തമാക്കിയതും, കലാപരമായ അഭിരുചികളില്‍ ആകര്‍ഷകയാക്കിയതും.ചെറുപ്പ കാലം തൊട്ടേ പാട്ടിലും അഭിനയത്തിലും തല്പരയായിരുന്ന ചിഞ്ചു കലാഭവന്‍ ലണ്ടനിലൂടെ ലഭിച്ച ഈ സ്ഥാനലബ്ധി തന്റെ ഭാവിജീവിതത്തിന് തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാകുമെന്നു വിശ്വസിക്കുക്കുന്നു ഭര്‍ത്താവ് അബിന്‍ ശങ്കറും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ലണ്ടനില്‍ താമസിക്കുന്നു.


മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 2024 നിയ ലൂക്ക് (ലണ്ടന്‍)

യൂണിവേഴ്സിറ്റി പഠനത്തിനു ശേഷം സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിക്കുന്ന നിയ,

അവിചാരിതമായാണ് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ കാറ്റഗറിയില്‍ മത്സരത്തിനെത്തിയത്. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ താമസിക്കുന്ന IT പ്രൊഫെഷണല്‍സ് ആയ ബിനുവിന്റെയും റെജുലയുടെയും ഏക മകളായ നിയ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 2024 സ്ഥാനലബ്ദിയില്‍ സമൂഹത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാണമെന്നാഗ്രഹിക്കുന്നു. സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനാണിഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു റോള്‍ മോഡല്‍ ആകണമെന്നാണ് നിയക്ക് ആഗ്രഹം. ലഭിച്ച ഈ പദവിയിലൂടെ കമ്മ്യൂണിറ്റിയില്‍ വോളന്ററി, ചാരിറ്റി പ്രവര്‍ത്തനങ്ങളും ചെയ്യാനാണ് നിയ ലക്ഷ്യം വെയ്ക്കുന്നത്.


മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 2024 1st റണ്ണര്‍ അപ്പ് : ജൊഹാന ജേക്കബ് (ലിവര്‍പൂള്‍)

ലിവര്‍പൂളില്‍ താമസിക്കുന്ന ജേക്കബിന്റെയും റാണി ജേക്കബിന്റെയും ഏക മകളാണ് ജൊഹാന, GCSE വിദ്യാര്‍ത്ഥിയായ ജൊഹാന ഈ മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ്. യുകെയില്‍ ഒട്ടേറെ മത്സര വേദികളില്‍ സംഗീതത്തിലും നൃത്തത്തിലും സമ്മാനങ്ങള്‍ നേടിയിട്ടുള്ള ജൊഹാന ഇപ്പോള്‍ തന്നെ ഒട്ടേറെ വേദികള്‍ പെര്‍ഫോം ചെയ്തുകഴിഞ്ഞു. സ്‌കൂളിലെ തിയേറ്റര്‍ പ്രൊഡക്ഷനിലും കോയര്‍ ഗ്രൂപ്പുകളിലും അംഗമായ ജൊഹാന. സ്‌കൂള്‍ നാടകങ്ങളിലും പ്രൊഫഷണല്‍ കോയര്‍ പെര്‍ഫോമന്‍സുകളിലും ഇതിനകം പെര്‍ഫോം ചെയ്തിട്ടുണ്ട്.


മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 2024 2nd റണ്ണര്‍ അപ്പ് : ഗാര്‍സിയ അരുള്‍ (ലണ്ടന്‍)



EXECTER യൂണിവേഴ്സിറ്റിയില്‍ ഫൈനാന്‍സ് ഡിഗ്രി ക്കു പഠിക്കുന്ന ഗാര്‍സിയ അരുള്‍, ലണ്ടനില്‍ താമസിക്കുന്ന അരുള്‍ അരുള്‍ദാസിന്റെയും ക്ലാര്‍നെറ്റിന്റേയും മകളാണ്, പഠനത്തോടൊപ്പം ബോണ്‍മോത്ത് ജെപി മോര്‍ഗനില്‍ ഡിഗ്രി അപ്രെന്റിസ്ഷിപ്പും ചെയ്യുന്നു. വെത്യസ്ഥമായ ഡാന്‍സ് രൂപങ്ങളില്‍ തത്പരയായ ഗാര്‍സിയ അവയിലെല്ലാം പരിശീലനം നേടുകയും വേദികളില്‍ പെര്‍ഫോം ചെയ്യുകയും ചെയ്യാറുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വഴി സമൂഹത്തിനു ഒരു പ്രചോദനമാകണമെന്നാണ് ഗാര്‍സിയ ആഗ്രഹിക്കുന്നത്.





ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനില്‍ നടന്ന INDIAN BEAUTY PAGEANT ല്‍ ടൈറ്റില്‍ ജേതേക്കളായ ഇവരോടൊപ്പം

താഴെ പറയുന്നവരും വിവിധ സബ് ടൈറ്റില്‍ ജേതാക്കളായി



കലാഭവന്‍ ലണ്ടന്‍ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ സബ് ടൈറ്റില്‍ അവാര്‍ഡുകള്‍ നേടിയവര്‍



നിയ ലുക്ക് : മിസ് ഫോട്ടോജനിക്

അഞ്ജന മോഹന്‍ : മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍

അശ്വതി വാര്യര്‍ : മിസ് എലഗന്റ്

ഹാന പാഡി : മിസ് പെര്‍ഫെക്റ്റ് വാക്

ജൊഹാന ജേക്കബ് : മിസ് ബെസ്റ്റ് ടാലെന്റ്റ്

ഷെറി സാറ : മിസ് ബെസ്റ്റ് ഫിറ്റ്നസ്

സാന ജോബിന്‍ : മിസ് ബ്യൂട്ടിഫുള്‍ ഐസ് & മിസ് ബ്യൂട്ടിഫുള്‍ ഗൗണ്‍

സാനിയ ജോജന്‍ : മിസ് പോപ്പുലര്‍

ശില്പ താപ്പര്‍ :മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍

ഗസല്‍ സൈമണ്‍ : മിസ് ബെസ്റ്റ് കാഷ്യല്‍ വെയര്‍

ഗാര്‍സിയ അരുള്‍ : മിസ് കോന്‍ജിനിയേലിറ്റി



കലാഭവന്‍ ലണ്ടന്‍ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ സബ് ടൈറ്റില്‍ അവാര്‍ഡുകള്‍ നേടിയവര്‍



ദീപ്തി വിജയന്‍ : മിസ്സിസ് ബെസ്റ്റ് ഫിറ്റ്നസ് & മിസ്സിസ് ബെസ്റ്റ് ട്രഡിഷണല്‍ വെയര്‍

ചിഞ്ചു തൊണ്ടിക്കാട്ടില്‍ :മിസ്സിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍

സ്മിത വാസുദേവന്‍ : മിസ്സിസ് പെര്‍ഫെക്റ്റ് വാക്

സുനീഷ ജോയി : മിസ്സിസ് ഫോട്ടോജനിക്

ആര്‍ച്ച അജിത് : മിസ്സിസ് പെര്‍ഫെക്റ്റ് ഫിഗര്‍ & മിസ്സിസ് ബ്യൂട്ടിഫുള്‍ ഗൗണ്‍

അനീറ്റ മേരി ജോസഫ് :മിസ്സിസ് ബെസ്റ്റ് ടാലെന്റ്റ്

ആതിര കെ ശശിധരന്‍ : മിസ്സിസ് എലഗന്റ്

മേരി എഗ : മിസ്സിസ് ബെസ്റ്റ് പേഴ്സണാലിറ്റി

ലക്ഷ്മി ദീപക് : മിസ്സിസ് ബ്യൂട്ടിഫുള്‍ ഐസ്

സ്വപ്ന തോമസ് : മിസ്സിസ് ബെസ്റ്റ് കോണ്‍ഫിഡന്‍സ്

ഗൗരി അഗര്‍വാള്‍ : മിസ്സിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍

ആരതി രാംദാസ് : മിസ്സിസ് ബ്യൂട്ടിഫുള്‍ ഹെയര്‍

സലീന സജീവ് : മിസ്സിസ് കോന്‍ജിനിയേലിറ്റി

വീണ പ്രതാപ് : മിസ്സിസ് പോപ്പുലര്‍

അഞ്ജലി എബിന്‍ അശ്വതി അനീഷ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ ബ്യൂട്ടി പാജന്റ്‌റ് ഷോ കോര്‍ഡിനേറ്റ് ചെയ്തത്, RJ ബ്രൈറ്റ് മാത്യൂസ് ആയിരുന്നു ഷോ ഹോസ്റ്റ്.
 
Other News in this category

 
 




 
Close Window