ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്ടിയിലുള്ള ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളെ അണിനിരത്തി കൊണ്ട് സ്റ്റീഫന്‍ അലക്സ്, പ്രെജു ഗോപിനാഥ്, മനോജ് വേണുഗോപാല്‍, ജിനീഷ് കാച്ചപ്പള്ളി, വിപിന്‍ ജൂഡി, റോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ റോയല്‍സ് കപ്പ് സംഘടിപ്പിച്ചു.
ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്ടിയിലെ നാലു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഡോ. ബിജുവിന്റെ നേതൃത്വത്തിലുള്ള കിംഗ്സിനെ തോല്‍പ്പിച്ച് വിപിന്‍ ജൂഡിയുടെ ടൈറ്റന്‍സ് കലാശപോരില്‍ വിജയിതരായി. ടൂര്‍ണമെന്റിലെ മികച്ച താരമായി ഗോകുല്‍ ശ്യാം, മികച്ച ബാറ്റ്സ്മാനായി അതുല്‍, മികച്ച ബൗളറായി സവാദ്, മികച്ച വിക്കറ്റ് കീപ്പര്‍ ആയി അനസ്, ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചിനു അബി ചക്കോയെയും തിരഞ്ഞെടുത്തു.
കളിക്കാരും കാണികളുമായി ഏകദേശം 100 പേര്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ ചെയ്തത് ശ്രീജിത്ത് എസ് നായര്‍ ആയിരുന്നു. കൂടാതെ ബേസില്‍, ചാക്കോ, അബിന്‍ ജോസ്, ജിനീഷ്, പ്രേജു മനോജ്, അരുണ്‍ പിള്ളൈ, സണ്ണി എന്നിവരും സ്പോണ്‍സര്‍ ചെയ്തു. സ്റ്റീഫന്‍, ജിനീഷ് എന്നിവരുടെ സ്വദിഷ്ടമായ ഭക്ഷണം റോയല്‍സ് കപ്പിലെ പ്രധാന ആകര്‍ഷണം ആയിരുന്നു, എല്ലാവരുടെയും ആഗ്രഹം മാനിച്ചുകൊണ്ട് എല്ലാ മാസവും ഇതുപോലുള്ള ക്രിക്കറ്റ് ഉത്സവം അരങ്ങേറുന്നതാണ്.
കൂടാതെ അടുത്ത വര്‍ഷം മെയ് മാസം യുകെയിലുള്ള മികച്ച ടീമുകളെ അണിനിരത്തികൊണ്ട് ഒന്നാമത് ടി10 റോയല്‍സ് കപ്പ് നടത്തുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു |