യുകെയിലെ ദേശീയ സ്റ്റോക്കില്‍ രക്ത ഗ്രൂപ്പുകളുടെ കുറവുള്ളതായി റിപ്പോര്‍ട്ട്. എന്‍എച്ച്എസ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒ-നെഗറ്റീവ്, ഒ-പോസിറ്റീവ് വിഭാഗത്തിലാണ് ഷോര്‍ട്ടേജ്. രക്തദാതാക്കള്‍ അടിയന്തരമായി മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. ഒ ഗ്രൂപ്പ് രക്തദാതാക്കളെയാണ് അടിയന്തരമായി ആവശ്യമുള്ളത്.
ആശുപത്രികളില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും, രക്തദാതാക്കള്‍ ആവശ്യത്തിന് മുന്നോട്ട് വരാത്തതും ചേര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് എന്‍എച്ച്എസ് ബ്ലഡ് ട്രാന്‍സ്പ്ലാന്റ് വ്യക്തമാക്കി.
രണ്ട് ദിവസത്തില്‍ താഴെ ഉപയോഗിക്കാന്‍ കഴിയുന്ന തോതില്‍ രക്തത്തിന്റെ സ്റ്റോക്ക് താഴുന്നതോടെയാണ് അലേര്‍ട്ട് പുറപ്പെടുവിക്കുക. ഒ-നെഗറ്റീവ് ഗ്രൂപ്പില്‍ ഇപ്പോള്‍ ശേഖരം 1.6 ദിവസമായി താഴ്ന്നിട്ടുണ്ട്. എല്ലാ തരത്തിലുള്ള രക്തഗ്രൂപ്പുകളും 4.3 ദിവസത്തേക്ക് മാത്രമാണുള്ളത്. |