യുകെയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സാധ്യത. പബ്ലിക് സെക്ടര്‍ പേ റിവ്യൂ ബോഡി നിര്‍ദ്ദേശങ്ങള്‍ തയാറാക്കി കഴിഞ്ഞു. പത്തു വര്‍ഷത്തിനു ശേഷമാണ് ശമ്പള വര്‍ധന നടപ്പാകുന്നത്. എന്‍എച്ച്എസ്, ടീച്ചിംഗ് പേ ബോഡികള്‍ 5.5 ശതമാനം വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറ്റ് പേ റിവ്യൂ ബോഡികളും സമാനമായ നിരക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് കരുതുന്നത്. ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റുകള്‍, സായുധ സേനാംഗങ്ങള്‍, പ്രിസണ്‍, പോലീസ് ഓഫീസര്‍മാര്‍ എന്നിവരെല്ലാം ഇതില്‍ പെടും. ജൂനിയര്‍ ഡോക്ടര്‍മാരുടെ 35 ശതമാനം വേതന വര്‍ധന പ്രായോഗികമല്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.
ആദ്യമായി പണപ്പെരുപ്പത്തിന് മുകളിലുള്ള നിരക്ക് നടപ്പാക്കുന്ന ചാന്‍സലറെന്ന ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റേച്ചല്‍ റീവ്സ്. പബ്ലിക് സെക്ടര്‍ പേ റിവ്യൂ ബോഡികളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ 10 ബില്ല്യണ്‍ ചെലവ് വരുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ വിശ്വസിക്കുന്നത്.
ശമ്പളവര്‍ദ്ധനവ് വര്‍ഷങ്ങളായി വരുമാനം കുറയുന്ന അവസ്ഥയ്ക്ക് വിപരീത ദിശയില്‍ സഞ്ചരിക്കാന്‍ സഹായിക്കുമെന്നാണ് ലേബര്‍ ഗവണ്‍മെന്റ് അവകാശപ്പെടുക. |