നാളെ 28ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെ സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടന കര്‍മ്മവും കെ. സുധാകരന്‍ നിര്‍വഹിക്കും. ചാണ്ടി ഉമ്മന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
29, 30, 31 തീയതികളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കും. മലയാളികളായ കേംബ്രിഡ്ജ് മേയര്‍ ബൈജു തട്ടാല, യുകെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ് എന്നിവരെ ആദരിക്കും. ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുമായി സംവദിക്കും. തിരികെ രണ്ടിന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങും. ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലാണ് പ്രോഗ്രാമുകളുടെ കോഡിനേറ്റര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +9149871101 |