'ദേവദൂതന്‍' സിനിമക്ക് പുനര്‍ജന്മം. പാട്ട് കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും വിദ്യസാ?ഗര്‍ അത്ഭുതം തീര്‍ത്ത ചിത്രം ദേവദൂതന്‍ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുപുത്തന്‍ സിനിമയായി ഒരുക്കിയ ദേവദൂതന്‍ ബിഗ് സ്‌ക്രീനില്‍ മാജിക് തീര്‍ക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. റീ മസ്റ്ററിങ് ചെയ്ത് റീറിലീസ് ചെയ്ത മോഹന്‍ലാല്‍- സിബി മലയില്‍ ചിത്രത്തിന് രണ്ടാം വരവില്‍ തിയേറ്ററില്‍ പ്രേക്ഷകരുടെ വമ്പന്‍ സ്വീകരണം.
ആദ്യദിനങ്ങളിലെ ഷോകള്‍ ഹൗസ്ഫുള്ളായതോടെ ചിത്രത്തിന്റെ സ്‌ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. 56 തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഇനി 100 തിയേറ്ററുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. നിര്‍മാതാക്കളായ കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിന് പുറമേ ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും സിനിമ റീറിലീസ് ചെയ്തിരുന്നു. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തി. |