Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
Teens Corner
  Add your Comment comment
55 വര്‍ഷം മുന്‍പ് കടലില്‍ താഴ്ന്ന കപ്പല്‍ കടലിനടിയില്‍ നിന്നു പുറത്തെടുത്തു: കണ്ടെത്തിയത് 21 പേരുടെ മരണത്തിനിടയാക്കിയ കപ്പല്‍
Text By: Team ukmalayalampathram
55 വര്‍ഷത്തിന് ശേഷം ഒരു കപ്പല്‍ കടലിനടിയില്‍ നിന്നു കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. 21 പേരുടെ മരണത്തിനിടയാക്കിയ കപ്പലാണിത്. 'എം.വി. നൂംഗ' എന്ന ജലയാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ന്യൂ സൗത്ത് വെയില്‍സ് തീരത്ത് നിന്ന് ഉരുക്ക് കയറ്റിക്കൊണ്ടുപോകുമ്പോള്‍ 1969 ആഗസ്റ്റ് 25-ന് ഈ കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെടുകയായിരുന്നു.
അപകടമുണ്ടായി 12 മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് ലൈഫ് റാഫ്റ്റുകളിലായി കടലില്‍ രണ്ടുപേരെയും മറ്റു മൂന്ന് പേര്‍ ഒരു മരപ്പലകയില്‍ അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി അന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെയാണ് ജീവനോടെ രക്ഷപ്പെടുത്താനായത്.
ന്യൂ സൗത്ത് വെയ്ല്‍സ് തീരത്ത് നിന്ന് ഇരുക്ക് കയറ്റി യാത്ര തുടരുന്നതിനിടെ മുങ്ങിയ ഏറെ നാള്‍ നീണ്ടുനിന്ന പര്യവേഷണങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 71 മീറ്റര്‍ (233 അടി) നീളമുള്ളതാണ് ഈ ചരക്കുകപ്പല്‍.
 
Other News in this category

 
 




 
Close Window