ഷിരൂരില്‍ സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ തിരച്ചില്‍ തുടരുമെന്ന് സതീഷ്‌കൃഷ്ണ സെയില്‍ പറഞ്ഞു. ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറയണമെന്നും ജലനിരപ്പ് താഴുന്നത് വരെ കാത്തിരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
തുടര്‍നടപടികള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു. ചെളിയും, മണ്ണും, പാറയും മാത്രമാണ് ഇപ്പോള്‍ കാണുന്നത്. യന്ത്രങ്ങള്‍ എത്തിയാല്‍ തിരച്ചില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ നിന്ന് ഡ്രഡ്ജിങ്ങ് മെഷീന്‍ കൊണ്ട് വരുമെന്നും ടെക്‌നീഷന്‍ എത്തി ആദ്യം പരിശോധിക്കണമെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. |