മലയാള ചലച്ചിത്രരംഗത്തെ നിര്‍മാതാവായ പ്രജീവ് സത്യവ്രതനാണ് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇത്തരത്തിലൊരു വഴിപാട് നടത്തിയിരിക്കുന്നത്.
വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവി ക്ഷേത്രത്തിലാണ് വഴിപാടും സദ്യയും നടത്തിയത്. പ്രജീവ് സത്യവ്രതന്‍ പുതിയതായി നിര്‍മ്മിച്ച ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയില്‍ ദുല്‍ഖറിന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഉണ്ട്. കൂടാതെ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള ഒരു ഗാനവും ഉണ്ട്.
മലയാള സിനിമയിലെ യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന് ഇന്ന് നാല്‍പ്പത്തിയൊന്നാം പിറന്നാള്‍. നാല്‍പതോളം ചിത്രങ്ങളുമായി അഭിനയജീവിതത്തില്‍ വ്യാഴവട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദുല്‍ഖര്‍. ഇതിനോടകം തെന്നിന്ത്യന്‍ സിനിമാ ലോകത്തും ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്. 2012-ല്‍സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ദുല്‍ഖറിന്റെ പ്രവേശനം. |