സ്ത്രീയ സിന്ധുദുര്‍ഗ് ജില്ലയിലെ വനത്തിലാണ് 50 വയസുകാരിയായ സ്ത്രീയെ കണ്ടെത്തിയത്. രേഖകളില്‍നിന്ന് സ്ത്രീയുടെ പേര് ലളിത കായി എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ലളിത കായി ഇന്ത്യയിലാണ് താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.യു.എസ് പാസ്പോര്‍ട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാര്‍ കാര്‍ഡും ഇവരില്‍നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് വനത്തില്‍നിന്ന് സ്ത്രീയുടെ കരച്ചില് കേട്ട സോനുര്‍ലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് യുവതിയെ ആദ്യം സിന്ധുദുര്‍ഗിലെ സാവന്ത് വാഡി താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്കി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി സിന്ധുദര്‍ഗി ഓറോസിലേക്ക് മാറ്റി.
കുടുംബ വഴക്കിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയാണ് ഇവരുടെ ഭര്‍ത്താവെന്നു കരുതപ്പെടുന്നു. ഭര്‍ത്താവാണ് ഈ സ്ത്രീയെ വനത്തില്‍ കെട്ടിയിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. |