വയനാട്ടിലെ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി, ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. നാട് ഇത് വരെ കണ്ടതില്‍ വച്ച് അതീവ ദാരുണമായ ദുരന്തമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, അമിത് ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.ഉറങ്ങാന്‍ കിടന്നവരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
അഞ്ച് മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. സൈന്യത്തിന്റെ സഹായം ഒരുക്കി. എല്ലാ സേനാ വിഭാഗങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പരമാവധി ജീവന്‍ രക്ഷിക്കാനും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കും.സംസ്ഥാനത്ത് 118 ക്യാമ്പുകള്‍. 5531 ആളുകളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു.
കരസേന നാവിക സേന പ്രവര്‍ത്തിക്കും. ഫയര്‍ ഫോഴ്സില്‍ നിന്നും 329 പേര്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. 18 മൃതദേഹങ്ങള്‍ കണ്ടെത്തി. ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായത് പുലര്‍ച്ചെ 2 മണിക്ക്. മണ്ണിനടിയില്‍ ആളുകള്‍ കുടുങ്ങി കിടപ്പുണ്ട്. മണ്ണിനടിയില്‍ ആളുകള്‍ ഇനിയും ഉണ്ടാകാം. - മുഖ്യമന്ത്രി പറഞ്ഞു. |