ലണ്ടന്‍: ഈയാഴ്ച ബ്രിട്ടനില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തും. ഇന്ന് രാവിലെയോടെ ബ്രിട്ടന്റെ കിഴക്കന്‍ ഭാഗങ്ങളിലും അയര്‍ലണ്ടിലും മഴയുണ്ടാകും. ഇത് ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്ന താപനിലയെ സാധാരണ രീതിയിലേക്ക് കൊണ്ടുവരുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ കിര്‍സ്റ്റി മക്കബെ വ്യക്തമാക്കി. ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സിലും ഹീത്രൂവിലും 32 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ചെറിയതോതിലുള്ള ഉഷ്ണ തരംഗത്തോടെയാണ് മാസം അവസാനിച്ചതെങ്കിലും, ബ്രിട്ടനെ സംബന്ധിച്ചിടത്തോളം താരതമ്യേന ചൂട് കുറവുള്ള മാസമായിരുന്നു ജൂലൈ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ഒരു സ്ഥലത്ത് തുടര്‍ച്ചയായി മൂന്ന് ദിവസമെങ്കിലും ദിവസേനയുള്ള പരമാവധി താപനില ഹീറ്റ്വേവ് താപനിലയുടെ പരിധി കവിയുമ്പോഴാണ് ഉഷ്ണ തരംഗമായി സാധാരണ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഉഷ്ണ തരംഗത്തിന്റെ പരമാവധി താപനില പലയിടങ്ങളില്‍ പലതാണ്. ജൂലൈ മാസത്തില്‍ ചിലയിടങ്ങളില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള ചൂട് കുറയുമെന്നും മഴയുണ്ടാകും എന്ന് അറിയിപ്പാണ് ജനങ്ങള്‍ക്ക് പൊതുവേ കാലാവസ്ഥ കേന്ദ്രം നല്‍കുന്നത്.
ഉഷ്ണ തരംഗം വാരാന്ത്യത്തോടെ അവസാനിക്കുമെന്നും മഴയുണ്ടാകുമെന്നും ഇപ്പോള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു. വ്യാഴാഴ്ച ചിലയിടങ്ങളില്‍ കനത്ത മഴയുണ്ടായെങ്കിലും താപനില കാര്യമായി കുറഞ്ഞില്ല. എന്നാല്‍ വാരാന്ത്യത്തോടെ ശക്തമായ മഴയുണ്ടാകുമെന്നും, താപനിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ അപ്പര്‍ ലോഡണ്‍ നദിയിലും കെന്റിലെ ഈഡന്‍ നദിയിലും ഈഡന്‍ ബ്രൂക്കിലും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയും കാലാവസ്ഥ നിരീക്ഷണ ഏജന്‍സി നല്‍കുന്നുണ്ട്.