യുകെയിലെ സന്ദര്‍ലാന്‍ഡില്‍ കലാപ സ്വഭാവമുള്ള തുടര്‍ ആക്രമണങ്ങള്‍. പോലീസിനു നേരെ അക്രമികള്‍ ബിയര്‍ ക്യാനുകളും കല്ലുകളും എറിഞ്ഞു. കാര്‍ അഗ്നിക്കിരയാക്കി. എട്ട് പേരെ അറസ്റ്റ് ചെയ്തതായി നോര്‍ത്തംബ്രിയ പോലീസ് പറയുന്നു. നീണ്ടുനിന്ന അക്രമങ്ങളാണ് നടന്നതെന്ന് നോര്‍ത്തംബ്രിയ പോലീസ് ചീഫ് സുപ്രണ്ട് ഹെലെന ബാരോണ്‍ പറഞ്ഞു.
അക്രമികള്‍ ഉയര്‍ത്തിയത് ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളാണ്.സ്റ്റീഫന്‍ യാക്സ്ലി ലെനന് അനുകൂലമായ മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം, ഒരു മോസ്‌കിന് വെളിയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസിനു നേരെ അക്രമികള്‍ ബിയര്‍ ക്യാനുകളും കല്ലുകളും എറിഞ്ഞു. ഇവിടെ വെച്ചായിരുന്നു കാര്‍ അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച സൗത്ത്പോര്‍ട്ടില്‍ ഒരു ഡാന്‍സ് ക്ലാസ്സില്‍ വെച്ച് മൂന്നു പെണ്‍കുട്ടികളെ കുത്തിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ അങ്ങോളമിങ്ങോളം സംഘര്‍ഷം പുകയുകയാണ്.
പരിക്കേറ്റ മൂന്ന് പോലീസുകാരില്‍ ഒരാള്‍ ആശുപത്രി വിട്ടു. അക്രമികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് ചീഫ് അറിയിച്ചു. |