ആര്‍മി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദര്‍ശിച്ചത്. ക്യാമ്പുകളില്‍ കഴിയുന്നവരെയും മോഹന്‍ലാല്‍ അവിടെ ഉണ്ടാകും. മുണ്ടക്കൈ, മേപ്പാടി എന്നീ മേഖലകളും അദ്ദേഹം സന്ദര്‍ശിക്കും.
ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തെ നയിച്ച എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്നങ്ങള്‍ക്ക് താന്‍ നന്ദിയറിയറിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു.
സങ്കടകരമായ കാഴ്ചകളാണ്. ദുരന്തവ്യാപ്തി നേരിട്ട് കണ്ടറിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നുകോടി രൂപ നല്‍കുമെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. |