തെരച്ചിലിന്റെ അഞ്ചാംദിനമായ ഇന്ന് കണ്ടെത്തിയത് 14 മൃതദേഹങ്ങളാണ്. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യം അറിയാന്‍ ഐബോഡ് സംവിധാനം അടക്കം ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു.
മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ വ്യാപക പരിശോധന നാളെയും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ ബോട്ട് ഇറക്കുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പുഴയിലിറങ്ങിയും ചെറുതോണികളിലും ഇന്ന് തെരച്ചില്‍ നടന്നു. നിലമ്പൂരില്‍ നിന്ന് ഇതുവരെ കിട്ടിയത് 73 മൃതദേഹവും 131 ശരീരഭാഗങ്ങളുമാണ്. തിരച്ചില്‍ നാളെയും തുടരും.
അതേസമയം, 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്. |