സ്‌കോട്ട്ലന്‍ഡ്: വീസ ലഭിക്കാന്‍ നാല് മിനിറ്റ് വൈകിയതോടെ മുത്തശ്ശിക്കും കൊച്ചുമകള്‍ക്കും നഷ്ടമായത് സ്വപ്ന യാത്ര. ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ തീരത്ത് നിന്നും ഉല്ലാസകപ്പല്‍ യാത്ര പുറപ്പെട്ടത് കണ്ണീരോടെ നേക്കി നില്‍ക്കാനായിരുന്നു സ്‌കോട്ട്ലന്‍ഡിലെ ഗൗറോക്കിലെ ആനി കോണ്‍വേയുടെയും(75) ചെറുമകള്‍ ലീല കോണ്‍വേയുടെയും(15) വിധി. ജൂലൈ 21 ഞായറാഴ്ചയായിരുന്നു ന്യൂയോര്‍ക്കിലേക്കുള്ള രണ്ടാഴ്ച നീണ്ട കുനാര്‍ഡ് ക്രൂയിസ് യാത്ര. ചെറുമകള്‍ ജിസിഎസ്ഇ പഠനം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം ആഘോഷിക്കാനായിരുന്നു 3,934 പൗണ്ട് വില വരുന്ന ക്രൂയിസ് യാത്ര ഇരുവരും ബുക്ക് ചെയ്തത്. ഒരു വര്‍ഷത്തിലേറെ കാലമെടുത്ത് ആനി സ്വരൂപിച്ച പണമായിരുന്നു ഈ ഉല്ലാസ യാത്രയക്കായ് മാറ്റിവെച്ചത്.
വീസ ആവശ്യകതകള്‍ ശരിയായി മനസ്സിലാകാതെ ആയിരുന്നു ഇരുവരും യാത്രയ്ക്കായ് തയാറെടുത്തത്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഇഎസ്ടിഎ വീസ ആവശ്യമില്ലന്നായിരുന്നു ഇവര്‍ മനസ്സിലാക്കിയത്. എന്നാല്‍ സതാംപ്ടണിലെ തീരത്തെത്തിയപ്പോഴാണ് ഡോക്യുമെന്റേഷനിലെ പിഴവുകളെ പറ്റി അറിയുന്നത്. ഉടന്‍ തന്നെ ഓണ്‍ലൈനായി വീസയ്ക്ക് അപേക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. കപ്പല്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ വീസ ലഭിക്കുമെന്നായിരുന്നു തുറമുഖത്തുണ്ടായിരുന്ന അധികൃതരടക്കമുള്ളവര്‍ പ്രതീക്ഷച്ചത്. എന്നാല്‍ 5 മണിക്കുള്ള യാത്രയ്ക്ക് വീസ ലഭിച്ചത് 5 മണി കഴിഞ്ഞ് നാല് മിനിറ്റുകള്‍ക്ക് ശേഷം. ഒരുപാട് നല്ല ഓര്‍മകള്‍ക്കായ് തിരഞ്ഞെടുത്ത യാത്ര അങ്ങനെ സ്ഥലമാകാതെ പോയി.