ബെയ്റൂത്ത്: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൗരന്‍മാരോട് ലെബനന്‍ വിടാന്‍ ആവശ്യപ്പെട്ട് യുഎസും യുകെയും. ഇസ്രയേല്‍- ഹിസ്ബുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ് പൗരന്‍മാരോട് രാജ്യം വിടാന്‍ എംബസികള്‍ അറിയിച്ചത്. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനന്‍ വിടാനാണ് നിര്‍ദേശം.
വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും ചില സര്‍വീസുകള്‍ ഇപ്പോഴുമുണ്ടെന്നും ഉടന്‍ തന്നെ രാജ്യം വിടാനും യുഎസ് എംബസി നിര്‍ദേശിച്ചു. ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് ഇസ്രയേലും ഇറാനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ജൂലൈ 31നായിരുന്നു ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വസതിയില്‍ വച്ച് ഹനിയ കൊല്ലപ്പെട്ടത്. ഹനിയയുടെ സുരക്ഷാ ഉദ്യോ??ഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.