ലണ്ടന്‍: ബ്രിട്ടനില്‍ വിദേശ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നേരേ ആക്രമണം. എന്‍എച്ച്എസ് നഴ്സുമാര്‍ക്ക് നേരെ രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. എമര്‍ജന്‍സി ഡ്യൂട്ടിക്കായി ടാക്സിയില്‍ പോകുകയായിരുന്ന ഫിലിപ്പൈന്‍ നഴ്സുമാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 'രണ്ട് ടാക്സികളിലായാണ് നഴ്സുമാര്‍ ഉണ്ടായിരുന്നത്. എമര്‍ജന്‍സി ആവശ്യത്തിനായി വിളിച്ചുവരുത്തിയപ്പോഴാണ് പ്രശ്നത്തില്‍ ചാടിയത്. ആ ഘട്ടത്തില്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും എന്ത് സംഭവിക്കുമായിരുന്നുവെന്ന ഭയപ്പാടിലാണ് ഇവര്‍', ഒരു ശ്രോതസ്സ് മിററിനോട് പറഞ്ഞു. സൗത്ത്പോര്‍ട്ട് കത്തി അക്രമങ്ങളും പേരിലുള്ള പ്രതിഷേധങ്ങളില്‍ പോലീസ് സ്റ്റേഷന് തീയിട്ട ശേഷമാണ് പൊതുവഴിയില്‍ വാഹനങ്ങളെ ലക്ഷ്യം വെച്ചത്.
വെള്ളിയാഴ്ച രാത്രി നടന്ന അക്രമങ്ങള്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി നോര്‍ത്തംബ്രിയ പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ കാര്‍ മറിച്ചിട്ട് തീകൊളുത്തുകയും, ഒരു പള്ളിക്ക് നേരെ അക്രമം നടത്തുകയും ചെയ്തിരുന്നു. കലാപത്തില്‍ പെട്ട നഴ്സുമാര്‍ ഭയപ്പാടിലാണെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി. കലാപത്തിനിടയില്‍ വീട്ടില്‍ പോകാന്‍ ഭയക്കുന്നവര്‍ വിവരം അറിയിക്കണമെന്ന് സണ്ടര്‍ലാന്‍ഡ് & സൗത്ത് ടൈന്‍സൈഡ് എന്‍എച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് കെന്‍ ബ്രെംനെര്‍ ആശുപത്രി ജീവനക്കാരെ അറിയിച്ചു.