Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
അസോസിയേഷന്‍
  Add your Comment comment
ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകരും വയനാട് പുനരധിവാസ പദ്ധതികളില്‍ പങ്കാളികളാകും
Text By: Team ukmalayalampathram

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നിര്‍ദേശപ്രകാരം വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളില്‍ ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകരും പങ്കാളികളാകും. വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനോടൊപ്പം ഭവന നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കും. ഒഐസിസി യുഎഇ, കുവൈറ്റ്, അല്‍ഹാസ, യുഎസ്എ, ദുബായ്, ഖത്തര്‍, ഒമാന്‍, ജര്‍മനി, സൗദി, ബഹ്റൈന്‍, കാനഡ, അയര്‍ലെന്‍ഡ്, ഖത്തര്‍, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു പല കമ്മിറ്റികളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്‍കാസ് യുഎഇയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മിച്ചു നല്‍കും. അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി വിതരണം ചെയ്യും. ഒഐസിസി കുവൈറ്റ് അഞ്ച് ലക്ഷം, ഇന്‍കാസ് ഒമാന്‍ നാഷണല്‍ കമ്മിറ്റി ഏഴു ലക്ഷം, ഒഐസിസി അല്‍ഹസാ, മക്കാ കമ്മിറ്റികള്‍ ഭവന പദ്ധതി എന്നിവയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാട്ടിലുള്ള ഒഐസിസി പ്രവര്‍ത്തകര്‍ കെപിസിസിയുമായും വയനാട് ഡിസിസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. എല്ലാ ഒഐസിസി - ഇന്‍കാസ് കമ്മിറ്റികളും വയനാട് പുനരധിവാസ പ്രവര്‍ത്തന പദ്ധതികളില്‍ സജീവമായി പങ്കെടുക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ പറഞ്ഞു. കെപിസിസിയുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചായിരിക്കും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഒഐസിസി പങ്കെടുക്കുകയെന്നും ജയിംസ് കൂടല്‍ അറിയിച്ചു. വയനാട് പുനരധിവാസത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങുമെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് പുതുക്കുളങ്ങര (കുവൈറ്റ്), ബിജു കല്ലുമല (സൗദി അറേബ്യ), ഗഫൂര്‍ ഉണ്ണികുളം (ബഹ്റൈന്‍), സുനില്‍ അസീസ് (യുഎഇ), സജി ഔസേഫ് / പ്രസാദ് (ഒമാന്‍), ബേബി മണക്കുന്നേല്‍ (അമേരിക്ക), പ്രിന്‍സ് കാലയില്‍ (കാനഡ), കെ.കെ. മോഹന്‍ദാസ് (യുകെ), ലിങ്ക്സ്റ്റര്‍ മാത്യൂസ് (അയര്‍ലന്‍ഡ്), സമീര്‍ (ഖത്തര്‍), ഷൈന്‍ റോബര്‍ട്ട് (ഇറ്റലി), ബ്ലെസന്‍ എം ജോസ് (ന്യൂസീലന്‍ഡ് ), ഫൈസല്‍ ബാബു (മലേഷ്യ), ഒഐസിസി ഓഷ്യാനിയ കണ്‍വീനര്‍ ജോസ് എം ജോര്‍ജ്ജ്, ഓസ്ട്രേലിയ കോഡിനേറ്റര്‍മാരായ ബൈജു ഇലഞ്ഞിക്കുടി, ജിന്‍സ് മോന്‍, മാമ്മന്‍ ഫിലിപ്പ്, ജിന്‍സണ്‍ കല്ലുമാടിക്കല്‍, സണ്ണി മുളയ്ക്കുവാരിക്കല്‍ (ജര്‍മ്മനി), ഡിനു ഭാസ്‌ക്കര്‍ (സിംഗപ്പൂര്‍), മനു, സിബിന്‍ പറങ്കന്‍ (ലൈബീരിയ), റിന്‍സ് നിലവൂര്‍ (ഓസ്ട്രിയ പ്രസിഡന്റ്), വിഷ്ണു ടി.ജി (മാള്‍ട്ട പ്രസിഡന്റ്) എന്നിവര്‍ അറിയിച്ചു

 
Other News in this category

 
 




 
Close Window