Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
Teens Corner
  Add your Comment comment
200 കുഴിമാടങ്ങള്‍ തയ്യാറാക്കി. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്ന് സംസ്‌കരിച്ചു. സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
Text By: Team ukmalayalampathram
ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചവരുടെ സംസ്‌കാരം പുരോഗമിക്കുകയാണ്. 200 കുഴിമാടങ്ങള്‍ തയ്യാറാക്കി. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്ന് സംസ്‌കരിച്ചു. വിവിധ ഘട്ടങ്ങളിലായി ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്‌കാരം നടത്തുക. കനത്ത മഴ പെയ്തത് സംസ്‌കാര ചടങ്ങിനു വെല്ലുവിളിയായി. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ടാര്‍പോളിന്‍ ഉയര്‍ത്തിടിച്ചാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.

സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇന്നലെ പകല്‍ മുഴുവന്‍ നീണ്ട സജ്ജീകരണങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സംസ്‌കാരം നടത്താനൊരുങ്ങുന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സജീവമായി സന്നദ്ധപ്രവര്‍ത്തകരും രം?ഗത്തുണ്ട്. ഓരോ ശരീരഭാ?ഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരി?ഗണിച്ചായിരിക്കും അടക്കം ചെയ്യുക. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാര്‍ത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window