ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഔദ്യേഗിക വസതിയില്‍ നിന്നു ഹസീന സഹോദരിക്കൊപ്പം രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ രാജ്യം വിട്ടതായും ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. രാജിവച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന ഗാസിയാബാദിലെത്തി. ബംഗ്ലാദേശ് വ്യോമസേനയുടെ സി130 വിമാനത്തില്‍ ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും എത്തിയത്. ഹിന്‍ഡന്‍ വ്യോമസേനാത്താവളത്തില്‍ നിന്ന് ഹസീന ലണ്ടനിലേക്ക് പോകുകയും അവിടെ അഭയം തേടുകയും ചെയ്യുമന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും. പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. |