ലണ്ടന്‍: യുകെയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കുടിയേറ്റ വിരുദ്ധ കലാപത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ശ്രമം നടത്തുന്നതായി പൊലീസ് അറിയിച്ചു. 'നിങ്ങള്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍, ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും' എന്നാണ് പൊലീസ് നല്‍കിയ മുന്നറിയിപ്പ്. യുകെയില്‍ അഭയാര്‍ഥികളായി എത്തിയ അനധികൃത കുടിയേറ്റക്കരെ പാര്‍പ്പിച്ചിരുന്ന റോതര്‍ഹാമിലെ ഹോട്ടലിന് നേരെ കലാപകാരികള്‍ അക്രമം നടത്തിയിരുന്നു. യുകെയില്‍ ഇപ്പോള്‍ നടക്കുന്ന കലാപങ്ങളെ തീവ്ര വലതുപക്ഷ കൊള്ളയായി മാത്രമെ കാണുവാന്‍ കഴിയുകയുള്ളുവെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാര്‍മര്‍ വിശേഷിപ്പിച്ചു. അക്രമാസക്തമായ പ്രതിഷേധങ്ങളെ നേരിടാന്‍ സ്‌പെഷ്യലിസ്റ്റ് പൊലീസ് ഓഫിസര്‍മാരുടെ ഒരു സ്റ്റാന്‍ഡിങ് ആര്‍മിയെ കിയേര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മിഡില്‍സ്ബറോ, ലിവര്‍പൂള്‍, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ പങ്കെടുത്ത കലാപകാരികളുടെ കണക്കെടുപ്പ് ഉണ്ടാകുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ നേരത്തെ പറഞ്ഞിരുന്നു. അക്രമത്തെ മുന്‍ പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നിരയിലെ വിവിധ നേതാക്കളും അപലപിച്ചു. കലാപകാരികള്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും ഉണ്ടാകുമെന്നാണ് ഋഷി സുനക് അറിയിച്ചത്. അക്രമങ്ങള്‍ക്ക് കാരണമായി ആരോപിക്കപ്പെടുന്ന വസ്തുതകള്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമുള്ളതായി കരുതുന്നില്ലന്നും ഋഷി സുനക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച സൗത്ത്പോര്‍ട്ടില്‍ നൃത്ത ക്ലാസില്‍ പങ്കെടുക്കാനെത്തിയ മൂന്ന് കുട്ടികള്‍ കത്തിയാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കുടിയേറ്റ വിരുദ്ധ കലാപം ഉണ്ടായത്.