യുകെയിലെ തെരുവുകള്‍ യുദ്ധക്കളങ്ങളായി മാറുകയാണ്. പലയിടങ്ങളിലും അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 400 പേര്‍ അറസ്റ്റിലായെന്ന് പോലീസ് വിഭാഗം അറിയിക്കുമ്പോഴും അക്രമം നിലച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ന് കോബ്രാ മീറ്റിങ് വിളിച്ചു ചേര്‍ത്തു. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള കമ്മ്യൂണിറ്റി സെന്ററുകളും, ചാരിറ്റികളും, പ്രദേശിക ബിസിനസ്സുകളും ലക്ഷ്യമിട്ടാണ് അക്രമം നടത്തുന്നതെന്ന് മുന്നറിയിപ്പു പുറത്തു വന്നിട്ടുണ്ട്.
തീവ്ര വലത് നേതാക്കളാണ് അക്രമത്തിനു പിന്നിലെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എക്സ്, ടെലഗ്രാം, ഫെയ്സ്ബുക്ക് എന്നിങ്ങനെ സോഷ്യല്‍ മീഡിയകളിലൂടെയാണ് വിദ്വേഷം ആളിക്കത്തിക്കുന്ന പ്രചരണങ്ങള്‍ നടത്തി കലാപത്തിന് ആഹ്വാനം ചെയ്യുന്നത്.
ബര്‍മിംഗ്ഹാമിലെ ഒരു പള്ളിക്ക് മുന്നിലേക്കാണ് നൂറുകണക്കിന് മുസ്ലീങ്ങള്‍ എത്തിയത് പോലീസ് നിയന്ത്രിച്ചു. ബര്‍മിംഗ്ഹാമിലും, പ്ലൈമൗത്തിലുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. തീവ്രവലത് അനുകൂലികള്‍ ഇവിടെ എത്തുമെന്ന് ഓണ്‍ലൈനില്‍ നടന്ന പ്രചരണത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതിനിടെ ഒരു പബ്ബ് അടിച്ചുതകര്‍ത്തു. വാഹനങ്ങള്‍ക്ക് തീകൊളുത്തുകയും, ഷോപ്പുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരെയും, അഭയാര്‍ത്ഥികളെയും പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകളും അക്രമികള്‍ ലക്ഷ്യവെയ്ക്കുന്നു. |