മധ്യാഹ്ന പ്രാര്‍ത്ഥനയില്‍ കേരളത്തെ ഓര്‍ക്കുകയും ദുരിതബാധിതര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത് മാര്‍പ്പാപ്പ. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പതിവു പ്രാര്‍ഥനയില്‍ വയനാടിനു വേണ്ടിയും മാര്‍പ്പാപ്പ പ്രാര്‍ഥിച്ചു. അതികഠിനമായ മഴയെ തുടര്‍ന്നുണ്ടായ ഈ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടിയും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ഥിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു വിശ്വസികള്‍ സാക്ഷിയായി നില്‍ക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ചത്.
ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാര്‍പാപ്പ അനുസ്മരിച്ചു. ജീവന്‍ നഷ്ടമായവര്‍ക്കും ദുരിതബാധിതര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗദി രാജാവ്, കിരീടാവകാശി എന്നിവരടക്കം ലോക നേതാക്കള്‍ വയനാട് ദുരന്തത്തില്‍ അ?നുശോചനം രേഖപ്പെടുത്തിയിരുന്നു. |