Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
Teens Corner
  Add your Comment comment
ഇന്ത്യ പെന്തക്കോസ് ദൈവസഭ സുവിശേഷ മഹായോഗം ഹെസ്റ്റണില്‍. ലണ്ടന്‍ സഭയുടെ ആഭിമുഖ്യത്തില്‍ 10, 11 തീയതികളിലാണ് സുവിശേഷ മഹായോഗം നടത്തുന്നത്.
Text By: Team ukmalayalampathram
ഇന്ത്യ പെന്തക്കോസ് ദൈവസഭ ലണ്ടന്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഈമാസം 10, 11 തീയതികളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സുവിശേഷ മഹായോഗം ഹെസ്റ്റണില്‍ നടക്കും. ഈ മീറ്റിംഗില്‍ ഇന്ത്യയില്‍ നിന്നും വരുന്ന പാസ്റ്റര്‍ ബാബു ചെറിയാന്‍ ദൈവവചനത്തില്‍ നിന്നും സംസാരിക്കും. ഈ ആത്മീയ സമ്മേളനത്തില്‍ ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്‍ പ്രസിഡണ്ടും ഈ സഭയുടെ സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ എബി തങ്കച്ചന്റെ നേതൃത്വത്തില്‍ സംഗീത ശുശ്രൂഷയ്ക്ക് സഭ സംഗീത വിഭാഗം ഗാനങ്ങള്‍ ആലപിക്കും. ഈ ആത്മീയ സമ്മേളനത്തിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Evg. Sam Thomas - 07927150846

Br. Jake Mathew - 07442680011

Br. Thomaskutty Kunjachen - 07828088979

സ്ഥലത്തിന്റെ വിലാസം

Heston community school, 91 Heston Road, Hounslow, TW50QR
 
Other News in this category

 
 




 
Close Window