70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനായി നടന്‍ മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും അവസാന റൗണ്ടില്‍ എന്ന് റിപ്പോര്‍ട്ട്. പുരസ്‌കാര പ്രഖ്യാപനം ഈ മാസം ഉണ്ടാകും. 'നന്പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്' സിനിമകള്‍ക്കാണ് മമ്മൂട്ടിയുടെ പേര് പരിഗണനയില്‍. പാന്‍ ഇന്ത്യന്‍ ചിത്രമായ 'കാന്താര'യിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
തീര്‍ത്തും വേറിട്ട ഭാവങ്ങളിലെ വേഷമാണ് മമ്മൂട്ടി ഇരുചിത്രങ്ങളിലുമായി അവതരിപ്പിച്ചത്. ഉള്ളില്‍ എരിയുന്ന പകയുമായി മരിച്ചു പോയ വ്യക്തിയുമായി നിഴല്‍ യുദ്ധം ചെയ്യുന്ന ലൂക്ക് ആന്റണി എന്ന സൈക്കോ കഥാപാത്രമാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. മനുഷ്യ മനസിലെ ടോക്‌സിക് ഛായകള്‍ അതിന്റെ പൂര്‍ണതയില്‍ തെളിഞ്ഞു കണ്ട കഥാപാത്രമാണിത്. |