വിനേഷ് ഫോഗട്ട് 50 കിലോഗ്രാം വനിതാ ഫ്രീസ്‌റ്റൈല്‍ സ്വര്‍ണ മെഡല്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ ആദ്യ റൗണ്ട് മത്സരത്തിന് മുന്നോടിയായുള്ള പരിശോധനയില്‍ 49.90 കിലോഗ്രാം ഭാരമാണ് വിനേഷ് ഫോഗട്ടിനുണ്ടായിരുന്നത്. അതേ ദിവസം തന്നെ സെമിഫൈനലുകള്‍ക്ക് ശേഷം ഭാരം ഏകദേശം 52.7 കിലോയായി വര്‍ധിച്ചു.
യുഎസിന്റെ സാറ ഹില്‍ഡെബ്രാണ്ടിനെതിരായ സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് ആവശ്യമായ ഭാരത്തിലേക്ക് എത്തിക്കുന്നതിന് ഫോഗട്ട് പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫുമായി ചേര്‍ന്ന് ഉറക്കമൊഴിച്ച് വ്യായാമം ചെയ്തു. ഭക്ഷണവും വെള്ളവും ഒഴിവാക്കിയായിരുന്നു കഠിന പരിശീലനം. ചൊവ്വാഴ്ച രാത്രിമുതല്‍ ബുധനാഴ്ച രാവിലെ വരെ ഉറക്കമില്ലാതെ സൈക്ലിങും നടത്തവും ഉള്‍പ്പടെ കഠിന വ്യായാമത്തിലായിരുന്നു വിനേഷ് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം,
പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിനേഷ് ഫോഗട്ട് ചാമ്പ്യന്മാരില്‍ ചാംപ്യനാണെന്നും ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണെന്നും നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. |