എറണാകുളത്ത് ഉണിച്ചിറ ജിയോജിത് ബില്‍ഡിംഗിലെ ലിഫ്റ്റിന്റെ വയര്‍ പൊട്ടി. സര്‍വീസ് ലിഫ്റ്റ് തകര്‍ന്നു. ഒരാള്‍ മരിച്ചു. ഉണിച്ചിറയിലെ സിഐടിയു പ്രവര്‍ത്തകന്‍ കൂടിയായ നസീര്‍ (42) ആണ് മരിച്ചത്. അപകട ശേഷം തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐടി പ്രോഡക്ട് സാധനങ്ങള്‍ കയറ്റാന്‍ എത്തിയതായിരുന്നു നസീറും സഹപ്രവര്‍ത്തകരും. സര്‍വീസ് ലിഫ്റ്റില്‍ സാധനങ്ങള്‍ കയറ്റി മുകളിലെ നിലയിലേക്ക് അയച്ച ശേഷം, ലിഫ്റ്റിന്റെ താഴെ ഉണ്ടായിരുന്ന മരത്തിന്റെ സ്റ്റാന്‍ഡ് മാറ്റാനായി പോയതായിരുന്നു. ഈ സമയത്ത് ലിഫ്റ്റിന്റെ വയര്‍ റോപ്പ് പൊട്ടി. തുടര്‍ന്ന് ലിഫ്റ്റ് വേഗത്തില്‍ താഴേക്ക് വീഴുകയും നസീര്‍ ഈ ലിഫ്റ്റിന്റെ അടിയില്‍പെട്ട് പോവുകയുമായിരുന്നു. |