അതിശയിപ്പിക്കുന്ന മേക്കോവറില്‍ വിക്രം; തങ്കലാന്‍ റിലീസ് ഓഗസ്റ്റ് 15ന്; നായികയായി പാര്‍വതിയും
Text By: Reporter, ukmalayalampathram
തമിഴ് സൂപ്പര്‍ താരം വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ഓഗസ്റ്റ് പതിനഞ്ചിന് റീലീസ് ചെയ്യും. ചിത്രത്തിന്റെ കേരളാ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. വിക്രമിനൊപ്പം പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Watch Trailer Video: -
ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് തങ്കലാന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത്. വയനാട് സംഭവിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷന്‍ പരിപാടികള്‍ റദ്ദാക്കുകയും അതിന് മാറ്റി വെച്ച തുക, ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു.