ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. ദേശീയ പുരസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് ഡല്‍ഹിയിലും സംസ്ഥാന പുരസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തും പ്രഖ്യാപിക്കും. ഇരു അവാര്‍ഡിലും മികച്ച നടനുള്ള അന്തിമ പട്ടികയില്‍ മമ്മൂട്ടി ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാസ്വാദകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ഒരേ ദിവസം പ്രഖ്യാപിക്കുന്നുവെന്നതാണ് ചലച്ചിത്ര പ്രേമികള്‍ക്ക് സന്തോഷം ഇരട്ടിയാക്കുന്നത്. മികച്ച സംവിധായകന്‍, നടന്‍, നടി തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് അവസാന ഘട്ടത്തിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സംവിധായകന്‍ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്‌കാര നിര്‍ണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളില്‍ നിന്ന് 70 ശതമാനം സിനിമകളും പുറത്തായി. |