കഴിഞ്ഞ 18 വര്‍ഷത്തോളമായി വളരെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു വരുന്ന ബംഗോര്‍ മലയാളി സമൂഹത്തിന്റെ ഇത്തവണത്തെ ഓണാഘോഷമായ ''പൊന്നോണം 2024'ന്റെ അവസാന മിനുക്കു പണികളിലേക്ക്. കടന്നിരിക്കുകയാണ്. ഒരു സമൂഹം ഒന്നാകെ ആവേശത്തോടെ പങ്കെടുക്കുന്നത് കൊണ്ട് സംഘാടക സമിതിക്ക് ഇപ്രാവശ്യം സമയം വരെ പുനഃക്രമീകരിക്കേണ്ടതായി വന്നു. ഈമാസം 31ന് രാവിലെ 10.30ന് തുടങ്ങുന്ന ആഘോഷ ദിനം രാത്രി എട്ടു മണി വരെ നീണ്ടു നില്‍ക്കും.
ഒട്ടേറെ പുതുമകളുമായി കായിക മത്സരങ്ങളും കൂടാതെ ഓണോഘോഷങ്ങളുടെ ആവേശമായ വടം വലിയും പല വിഭാഗങ്ങളില്‍ പെട്ട കലാപ്രതിഭകളുടെ സ്റ്റേജ് പെര്‍ഫോമന്‍സും ഇതിനിടയ്ക്ക് രസം പകരാന്‍ ബാംഗോര്‍ യൂത്തിന്റെ ചായക്കടയും അങ്ങിനെ പല വിധത്തിലുള്ള രസക്കൂട്ടുകളുമായിട്ടാണ് ''പൊന്നോണം 2024'' അരങ്ങേറുന്നത്.
ഇത്തവണത്തെ റാഫിള്‍ ടിക്കറ്റ് വിജയിയെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളാണ്. ഒന്നാം സമ്മാനം സ്വര്‍ണ്ണ നാണയം, രണ്ടാം സമ്മാനം ഗിഫ്റ്റ് ഹാംപര്‍, മൂന്നാം സമ്മാനം ഗിഫ്റ്റ് വൗച്ചര്‍. കൂടാതെ ഓണാഘോത്തില്‍ പങ്കെടുക്കുന്ന ഒരു ഭാഗ്യശാലിയെ തേടി എത്തുന്നത് 25 പൗണ്ടിന്റെ ഗിഫ്റ്റ് വൗച്ചറുമാണ്.
ഇത്തവണത്തെ സ്റ്റേജ് ഡിസൈന്‍ ആന്റ് അറേഞ്ച്മെന്റ് ചെയ്തിരിക്കുന്നത് പ്രശാന്ത് ശശിധരന്‍ ആണ്. ''പൊന്നോണം 2024''ന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ മേല്‍നോട്ടം വഹിക്കുന്നതോടൊപ്പം എല്ലാ ജനങ്ങളുടേയും നിര്‍ലോഭമായ സഹകരണവും ലഭിക്കുന്നുണ്ട്. 31ന് നടക്കുന്ന ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. |